Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് പതിവാക്കി; മലയാളി ജീവനക്കാരിക്ക് നേരെ പീഡനശ്രമം നടന്നതോടെ പിടിയിലായി; ബഹ്‌റിനിൽ ക്ലീനിങ് കമ്പനിയിലെ പീഡന ശ്രമത്തിന് അറസ്റ്റിലായവരിൽ മൂന്ന് പേരും മലയാളികൾ

ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് പതിവാക്കി; മലയാളി ജീവനക്കാരിക്ക് നേരെ പീഡനശ്രമം നടന്നതോടെ പിടിയിലായി; ബഹ്‌റിനിൽ ക്ലീനിങ് കമ്പനിയിലെ പീഡന ശ്രമത്തിന് അറസ്റ്റിലായവരിൽ മൂന്ന് പേരും മലയാളികൾ

മനാമ : ബഹ്‌റിനിലെ ഒരു ക്ലീനിങ് കമ്പനിയിൽ മലയാളി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ കമ്പനി ജീവനക്കാരായ മൂന്ന് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിദ്ദിലെ ഒരു ക്ലീനിങ് കമ്പനിയിലാണ് സംഭവം.

രണ്ടു ദിവസം മുൻ്പ് ജോലിസ്ഥലമായ മാളിലെ ക്ലീനിങ് ജോലിക്കിടെ ഒരു പെൺകുട്ടിയെ ജീവനക്കാരൻ കയറിപ്പിടിക്കാൻ ശ്രമം നടന്നതോടെ പെൺകുട്ടി നാട്ടിലേയ്ക്ക് വിളിച്ചു പറയുകയും നാട്ടിൽ നിന്ന് ബഹ്‌റിനിലെ അവരുടെ സുഹൃത്തുക്കൾ മുഖേന സാമൂഹ്യപ്രവർത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി എംബസിയിൽ പരാതിപ്പെടുകയും ചെയ്തു.

ഒരു സാമൂഹ്യ പ്രവർത്തകയുടെ സഹായത്തോടെ പൊലീസിൽ പരാതി രേഖപ്പെടുത്തിയ ഉടൻ തന്നെ പൊലീസ് മാളിലെത്തി മലയാളികളായ മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് പല തരത്തിലുള്ള ഉപദ്രവം നേരിട്ട കാര്യം പെൺകുട്ടിയുടെ വീട്ടുകാർ നാട്ടിലെ പൊലീസ്‌ േസ്റ്റഷനിലും പരാതി ഉന്നയിച്ചിട്ടുണ്ട്. പെൺകുട്ടിയെ എൽ.എം.ആർ.എയുടെ അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി.

പ്രശസ്ത മാളിലെ സിനിമാ തിയേറ്ററിലെ ശൗചാലയം ക്ലീനിങ് ഏറ്റെടുത്ത കമ്പനിയിൽ ക്ലീനിങ് ജീവനക്കാരായി 20ഓളം സ്ത്രീകളാണ് ജോലി ചെയ്യുന്നത്. മാളിലെ ക്ലീനിങ് ജോലിക്ക് പോകുന്ന ഇവരോട് അറസ്റ്റിലായവർ പലപ്പോഴും മോശമായി പെരുമാറിയിരുന്നതായും പരാതി ഉയരുന്നുണ്ട്. സ്ത്രീ ജീവനക്കാർ താമസിക്കുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് പുരുഷ ജീവനക്കാരെയും താമസിപ്പിച്ചിരിക്കുന്നത്, അവിടെ വച്ചും പലപ്പോഴും ഉപദ്രവം ഉണ്ടായിതായി സൂചനയുണ്ട്

പരാതിക്കാരിക്ക് എല്ലാ സഹായവും നൽകിയത് മൈഗ്രന്റ് പ്രൊട്ടക്ഷൻ ഫോറം ആണ്. യുവതിയെ എൽ.എം.ആർ.എ ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് കേസ് നടത്താൻ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് മൈഗ്രന്റ് പ്രൊട്ടക്ഷൻ ഫോറം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP