Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഹാശാ ആഴ്ച ശ്രൂശ്രൂഷകൾ 23 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഹാശാ ആഴ്ച ശ്രൂശ്രൂഷകൾ 23 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

 ഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഈവർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾ ഈ മാസം ഇരുപത്തി മൂന്നാംതീയതി നാൽപതാം വെള്ളിയാഴ്ചയോടു കൂടി ആരംഭിക്കും.ഹോശന്നായുടെ ശുശ്രൂഷയും വചനിപ്പു പെരുന്നാളും ഇരുപത്തി നാലാംതീയതി ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 11 വരെ പള്ളിയിൽ വെച്ചും,പെസഹായുടെ ശുശ്രൂഷ ഇരുപത്തി എട്ടാം തീയതി ബുധനാഴ്ച വൈകിട്ട്6.30 മുതൽ 11 മണി വരെ സുഖയ്യയിൽ ഉള്ള കെ സി എ ഹാളിൽ വെച്ചുംആയിരിക്കും നടത്തുന്നത്.

ദുഃഖ വെള്ളിയാഴ്ചയുടെ ശുശ്രൂഷസുഖയ്യയിൽ ഉള്ള കേരള സമാജം ഹാളിൽ വെച്ച് രാവിലെ 8മുതലും, ഈസ്റ്റർ ശുശ്രൂഷ ശനിയാഴ്ച വൈകിട്ട് 6.30 മുതൽസുഖയ്യയിൽ ഉള്ള കെ സി എ ഹാളിൽ വെച്ചും നടത്തും.ഹാശാ ആഴ്‌ച്ചയോടനുബന്ധിച്ചു 25, 26, 27 (ഞായർ, തിങ്കൾ, ചൊവ്വ)തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ ബൈബിൾ കൺവെൻഷനുംപള്ളിയിൽ വെച്ച് നടത്തുന്നതായിരിക്കും.

കൂടുതൽ വിവരങ്ങള്ക്കായി പള്ളി വികാരി ഫാദർ നെബു എബ്രഹാം(39840243) അല്ലെങ്കിൽ സെക്രട്ടറി ജോർജ് തോമസ് (39670871)എന്നിവരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP