1 usd = 73.48 inr 1 gbp = 96.05 inr 1 eur = 84.72 inr 1 aed = 20.00 inr 1 sar = 19.59 inr 1 kwd = 242.17 inr
Oct / 2018
20
Saturday

തിരുവനന്തപുരം ഏകദിനം: ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

സ്വന്തം ലേഖകൻ
October 19, 2018 | 10:43 am

തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന സ്പോർട്ട്സ്-യുവജനകാര്യ മന്ത്രി ഇ.പി.ജയരാജൻ ഉത്ഘാടനം ചെയ്യ്തു. കാര്യവട്ടം സ്പോർട്ട്സ് ഹബ്ബിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ അഡ്വ:വി.കെ. പ്രശാന്ത്, കെ സി എ പ്രസിഡണ്ട് സജൻ.കെ.വർഗീസ്, സെക്രട്ടറിഅഡ്വ: ശ്രീജിത്ത് വി.നായർ, ട്രഷറർ കെ.എം.അബ്ദുറഹിമാൻ, ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാനും ബിസിസിഐ അംഗവുമായ ജയേഷ്ജോർജ് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് ...

സംസ്ഥാന സ്‌കൂൾ ഫുട്ബോൾ ടീമിലേക്ക് സെലക്ഷനായി അഷ്‌കർ ഉസ്മാൻ

October 19 / 2018

  കാഞ്ഞങ്ങാട് : അണ്ടർ - 17 ദേശീയ സ്‌കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള പതിനെട്ടംഗ ടീമിലേക്ക് സെലക്ഷനായി അതിഞ്ഞാൽ സ്വദേശിയായ അഷ്‌കർ ഉസ്മാൻ. പതിനൊന്നംഗ ടീമിൽ പ്രതിരോധ നിരയിൽ വിങ് പൊസിഷനിലായാണ് അഷ്‌കർ ഉസ്മാൻ കളിക്കളത്തിലിറങ്ങുന്നത്. കണ്ണൂരിൽ നിന്ന് നോർത്ത് സെലക്ഷൻ ക്യാമ്പിലൂടെയാണ് അഷ്‌കർ സംസ്ഥാന ടീമിലേക്ക് സ്ഥാനമുറപ്പിച്ചത്. അഷ്‌കറിനോടൊപ്പം കാസർഗോഡ് ജില്ലയിൽ നിന്ന് മറ്റ് രണ്ട് പേരെയും സംസ്ഥാന അണ്ടർ - 17 ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത...

അനുഗ്രഹമഴയുമായി ഹോളി സ്പിരിച്ച് സിയോണ്ട് ഇന്നു മുതൽ കൊച്ചിയിൽ

October 19 / 2018

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിൽ ഇന്നു മുതൽ പരിശുദ്ധാത്മാവിന്റെ അനുഗ്രഹ പെരുമഴയുമായി Holy Sprit Synod-ന്റെ മൂന്നാമത് മഹാ സമ്മേളനം ആരംഭിക്കുന്നു. ബ്ലെസിങ് ഫെസ്റ്റിവൽ, ബ്ലെസിങ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റർ ക്ഷമാ ഡാമിയനും ശുശ്രൂഷിക്കുന്ന കേരളത്തിലെ ആദ്യത്തെ മെഗാ ചർച്ചായ കൊച്ചിൻ ബ്ലസിങ് സെന്ററിൽ ഇന്നുമുതൽ (ഒക്ടോബർ 18 വ്യാഴം) ആരംഭിക്കുന്ന Holy Sprit Synod ൽ പങ്കെടുക്കുവാൻ ഇതിനോടകം അനേകർ എത്തിക്കഴിഞ്ഞു. ലോകപ്രശസ്ത...

ഒക്ടോബർ 19; എസ്‌ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

October 19 / 2018

വടക്കാങ്ങര: ഒക്ടോബർ 19; എസ്‌ഐ.ഒ സ്ഥാപക ദിനം വടക്കാങ്ങര യൂനിറ്റ് ആചരിച്ചു. വടക്കാങ്ങര അങ്ങാടിയിൽ മുൻ ജില്ല സമിതിയംഗം കെ നിസാർ പതാക ഉയർത്തി. വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നിബ്‌റാസ് അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ, എൻ.കെ ഫഹദ്, സാഹിൽ മുബാറക്, നബീൽ അമീൻ, സൽമാൻ എന്നിവർ നേതൃത്വം നൽകി.  ...

ആധാരം എഴുത്ത് അസ്സോസിയേഷൻ തൊടുപുഴ യൂണിറ്റ് സമ്മേളനം

October 19 / 2018

തൊടുപുഴ : ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് സമ്മേളനം തൊടുപുഴ റസ്റ്റ് ഹൗസ് ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് പീറ്റർ ഇഗ്‌നേഷ്യസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം തൊടുപുഴ നഗരസഭ ചെയർപേഴ്സൺ മിനി മധു ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് റ്റി. എസ്. ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. അനൂപ് സംസ്ഥാന സമിതി അംഗം വി. റ്റി സന്തോഷ്‌കുമാർ, ജില്ലാ ട്രഷറർ നവാസ് സംസ്ഥാന ഉപദേശക സമിതി അംഗം മോഹൻ കല്ലാർ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട...

ശബരിമല കേരളത്തെ ധ്രൂവികരിക്കാനുള്ള ആർ.എസ്.എസ് ശ്രമം ചെറുക്കണം : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കോടതി വിധിയുടെ പേരിൽ നിലയ്ക്കലിലും പമ്പയിലും സംഘർഷം സൃഷ്ടിച്ച് കേരളത്തിൽ വർഗീയ ധ്രൂവീകരണമുണ്ടാക്കാനുള്ള ആർ.എസ്.എസ് ശ്രമത്തെ ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോടതിവിധിയിൽ എതിർപ്പുണ്ടെങ്കിൽ നിയമപരമായി നേരിടാനാണ് ശ്രമിക്കേണ്ടത്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന് കോടതി വിധി മറികടക്കാൻ ഓർഡിനൻസിറക്കാവുന്നതുമാണ്. അത്തരം ശ്രമം നടത്താതെ സ്ത്രീകൾക്കും മാധ്യമ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നേരേ ആക്രമണവുമായി രംഗത്തു വരുന്നത് ഗൂഢലക്ഷ്യവുമായാണ്...

ഫഹദിനെതിരായ വധശ്രമം: നിയമം നടപ്പിലാക്കാൻ പൊലീസ് ഭയപ്പെടുന്നു; കെ എ ഷഫീഖ്

October 19 / 2018

പാലോട്: ഭരതന്നൂരിൽ ഫ്രറ്റേണിറ്റി പ്രവർത്തകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ ഫഹദിന് നേരെ വധശ്രമം നടത്തിയ എസ്.എഫ്.ഐ, ഡിവൈഎഫ്ഐ ഗുണ്ടകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎമ്മിനാൽ സമ്മർദത്തിലായ പൊലീസ് ഭയപ്പെടുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. അദ്ധ്യാപകരുടെയും സഹപാഠികളുടെയും സാന്നിധ്യത്തിൽ മാരകായുധങ്ങളാൽ ക്രൂരമായി മർദിക്കപ്പെട്ട ഫഹദിന്റെ മൊഴിയെടുക്കാൻ സംഭവം നടന്ന് രണ്ടാം ദിവസം വരെ പൊലീസ് കാത്തിരുന്നുവെന്നതും വിഷയത്തെ വിദ്യാർത്ഥികൾക്കിടയിലെ കേവല അടിപിടിയായി ചുരുക്കി കേസെടുക്കു...

Latest News