Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുക്കങ്ങൾ പൂർത്തിയായി: ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാലയ്ക്ക് ശനിയാഴ്ച തുടക്കം

ഒരുക്കങ്ങൾ പൂർത്തിയായി: ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാലയ്ക്ക് ശനിയാഴ്ച തുടക്കം

ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ചക്കുളത്ത് കാവിൽനിന്നു ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രമേശ് ഇളമൺ നമ്പൂതിരി, പുഷ്പാംഗദൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണു മഹോത്സവം അരങ്ങേറുക.

ശനി രാവിലെ അഞ്ചിനു സ്ഥല ശുദ്ധിക്കുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30നു മഹാ ദീപാരാധന, 6.45 മുതൽ രമേശ് ഇളമൺ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടർന്നു ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.

രണ്ടാം ദിവസം മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8.30നു ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് (ഡൽഹി) പ്രസിഡന്റ് സി.എം. പിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബിജെപി പാർലമെന്ററി പാർട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എൻ. വേണുഗോപാൽ ഉദ്ഘാടന പ്രസംഗം നടത്തും. രമേശ് ഇളമൺ നമ്പൂതിരി, മനോജ് കുമാർ എംഎൽഎ, കൗൺസിലർ രാജീവ് വർമ്മ, ബിജെപി ഡൽഹി സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രസന്നൻ പിള്ള, കസാക്റ്റ് സെക്രട്ടറി ഇ.ആർ. പത്മകുമാർ, ഖജാൻജി സി.ബി. മോഹനൻ തുടങ്ങിയവർ സംസാരിക്കും. തുടർന്നു ചക്കുളത്തുകാവു ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.

ഒമ്പതിനു പൊങ്കാല എ1 പാർക്കിൽ നിർമ്മിക്കുന്ന താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽനിന്നു പകർത്തുന്ന ദിവ്യാഗ്‌നി പണ്ടാര അടുപ്പിൽ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി തെളിയിക്കുന്നതോടെ പൊങ്കാലക്കു തുടക്കമാകും. തുടർന്നു ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീനാളങ്ങൾ പകരുമ്പോൾ മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളാൽ ക്ഷേത്രാങ്കണം ഉത്സവപൂരമാക്കും.

പൊങ്കാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം രാവിലെ മുതൽ പൊങ്കാല കൂപ്പണുകളും മറ്റു പൂജകളും ബുക്കു ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറുകൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡൽഹിയിൽനിന്നും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗസ്സിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം ഏരിയ സംഘാടകർ യാത്രാ സൗകര്യവും ഒരുക്കും.

തുടർന്നു വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും. വിവരങ്ങൾക്ക്: ഡൽഹി 9717494980, നോയിഡ 9811744625, ഫരീദാബാദ് 9871324403 ഗസ്സിയാബാദ് 9818204018.

റിപ്പോർട്ട്: പി.എൻ. ഷാജി  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP