Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മെട്രോ ട്രെയിൻ നിരക്ക് വർധിപ്പിക്കും; ശുപാർശ മന്ത്രിസഭാ സമിക്ക് നൽകിയെന്ന് നഗരവികസന മന്ത്രാലയം

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മെട്രോ ട്രെയിൻ നിരക്ക് വർധിപ്പിക്കും; ശുപാർശ മന്ത്രിസഭാ സമിക്ക് നൽകിയെന്ന് നഗരവികസന മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മെട്രോ ട്രെയിൻ നിരക്കുകൾ വർധിപ്പിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം. ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രമന്ത്രിസഭാ സമിതിക്കു നൽകിയിട്ടുണ്ടെന്ന് നഗരവികസന മന്ത്രാലയം അധികൃതർ വെളിപ്പെടുത്തി. മെട്രോ ട്രെയിനിന്റെ പ്രവർത്തന ചെലവു വർധിച്ച സാഹചര്യത്തിൽ നിരക്ക് വർധന അനിവാര്യമാണെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ എംഡി മാംഗു സിങ് വ്യക്തമാക്കി.

2009-നു നിരക്ക് പുതുക്കിയതിനു ശേഷം അഞ്ചുവർഷമായി ഒരേ നിരക്കാണ് പിന്തുടരുന്നത്. കുറഞ്ഞ നിരക്ക് ആറിൽനിന്ന് എട്ടുരൂപയാക്കി 2009 ൽ ഉയർത്തുകയായിരുന്നു.. ഏറ്റവും കൂടിയ നിരക്ക് 22ൽ നിന്നു 30 രൂപയായും ഉയർത്തി. നിരക്കു നിർണയത്തിനുള്ള സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പാണു മന്ത്രിസഭാ സമിതിക്കു നഗര വികസന മന്ത്രാലയം നൽകിയിട്ടുള്ളത്. സമിതിയുടെ അധ്യക്ഷനായി ജസ്റ്റിസ് എ.കെ. ശ്രീവാസ്തവയെ നേരത്തേ നിയോഗിച്ചിരുന്നു. മൂന്നംഗ സമിതിയാണു ഡൽഹി മെട്രോ ടിക്കറ്റ് നിരക്കു നിശ്ചയിക്കുന്നത്. സമിതിയിലെ മറ്റംഗങ്ങളെ നിയോഗിക്കുന്നതു മന്ത്രിസഭാ സമിതിയാണ്.

കഴിഞ്ഞ വർഷംതന്നെ നിരക്കു വർധിപ്പിക്കണമെന്നു ഡിഎംആർസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു നിരക്കു വർധിപ്പിച്ചാൽ ജനവികാരം എതിരായേക്കുമെന്നു ഭയന്നാണു വൈകിപ്പിച്ചത്. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാകുന്നതനുസരിച്ചു നിരക്കു വർധിപ്പിക്കുമെന്നാണു സൂചന. എന്നാൽ, എന്ന്, ഏതളവിൽ എന്നതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടതു നിരക്കു നിർണയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP