Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെട്രോ യാത്ര പ്രിയങ്കരമാക്കാൻ നമ്മ മെട്രോ: വിവിധ മെട്രോ സ്‌റ്റേഷനുകളിൽ വാടകയ്ക്ക് ഇനി ബൈക്കുകളും ലഭ്യം

മെട്രോ യാത്ര പ്രിയങ്കരമാക്കാൻ നമ്മ മെട്രോ: വിവിധ മെട്രോ സ്‌റ്റേഷനുകളിൽ വാടകയ്ക്ക് ഇനി ബൈക്കുകളും ലഭ്യം

ബംഗളൂരു: മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്നതു ലക്ഷ്യം വച്ച് വാടകയ്ക്ക് ബൈക്കുകളും നൽകുന്ന സംവിധാനം നമ്മ മെട്രോ നടപ്പാക്കുന്നു. മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ബൈക്കുകൾ വാടകയ്ക്ക് ലഭിക്കുന്നതിനുള്ള സൗകര്യം ബംഗളൂരു മെട്രോ റെയിൽ കോ ഓപ്പറേഷൻ ആണ് ഒരുക്കുന്നത്. തുടക്കത്തിൽ ഇന്ദിരാനഗർ, ബൈയ്യപ്പനഹള്ളി, ട്രിനിറ്റി എന്നിവിടങ്ങളിലെ മെട്രോ സ്‌റ്റേഷനുകളിലാണ് ബൈക്കുകൾ വാടകയ്ക്ക് ലഭിക്കുന്നതിനുള്ള സൗകര്യമുള്ളത്.

വിക്കഡ് റൈഡ് എന്ന കമ്പനിക്കാണ് ബൈക്കുകൾ വാടകയ്ക്കു നൽകുന്നതിനുള്ള കരാർ ലഭിച്ചിരിക്കുന്നത്. ഇന്ദിരാ നഗർ, ബൈയ്യപ്പനഹറ്റി എന്നീ സ്റ്റേഷനുകളിൽ തുടക്കത്തിൽ അഞ്ചു ബൈക്കുകൾ ലഭ്യമാകും. പീനിയ, സാമ്പഗി റോഡ് എന്നീ സ്‌റ്റേഷനുകളിൽ അടുത്ത മാസം രണ്ടാം വാരത്തോടെ ബൈക്കുകൾ ലഭിക്കും. അര മണിക്കൂറിന് 20 രൂപയായിരിക്കും നിരക്ക്. ഈ അരമണിക്കൂറിനുള്ളിൽ മൂന്നു കിലോമീറ്റർ ദൂരത്തേക്കായിരിക്കും ബൈക്കുകൾ വാടകയ്ക്ക് നൽകുന്നത്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും മൂന്നു രൂപ എന്ന നിരക്കിൽ ഈടാക്കും.

ബൈക്കുകൾ ലഭിക്കണമെങ്കിൽ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഹാജരാക്കണം. മെട്രോ യാത്രക്കാർക്കായി മെട്രോ സ്‌റ്റേഷനിൽ നിന്ന് കൂടുതൽ ഫീഡർ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. ബൈക്കുകൾ വാടകയ്ക്കു നൽകുന്നതു സംബന്ധിച്ചുള്ള ഉദ്ഘാടനം ട്രിനിറ്റി മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ ജെ ജോർജ് നിർവഹിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP