Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി പ്രകടനം നടത്തി

കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി പ്രകടനം നടത്തി

ൽഹിയിലെ അരവിന്ദ് കെജരിവാൾ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും ലഫ്: ഗവർണരെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങൾക്കെതിരെയും, ജനക്ഷേമത്തിനായി ഡൽഹി സർക്കാർ നിർമ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐഎ എസുകാരുടെ സമരം ലഫ്: ഗവർണരെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ മുഴുവൻ തടയപ്പെട്ടു എന്നും എല്ലാവർക്കും ബോധ്യപ്പെട്ടിരിക്കുന്നു.

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡൽഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാൾ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധർമ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാർട്ടി എറണാകുളത്ത് ഗാന്ധി സക്വയറിൽ നിന്ന് മേനകയിലേക്ക് പ്രകടനം നടത്തി.

സമാപന യോഗം ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ ശ്രീ. സി.ആർ. നീലകണ്ഠൻ ഉൽഘാടനം ചെയ്തു, എറണാകുളം പാർലിമെന്റ് മണ്ടലം നിരീക്ഷകൻ ഷക്കീർ അലി, ജോൺ ജേക്കബ്, വിനോദ് കുമാർ ടി.ആർ., വിൻസന്റ് ജോൺ എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP