Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ അഴിമതിയുടെ കൊതുക് വളർത്തൽ: ആം ആദ്മി പാർട്ടി

കൊച്ചിയിൽ അഴിമതിയുടെ കൊതുക് വളർത്തൽ: ആം ആദ്മി പാർട്ടി

കൊച്ചിയിലെ കൊതുകു വളർത്തുന്നത് ഭരണകർത്താക്കൾ അതിന്റെ പിന്നിൽ അഴിമതിയുടെ താല്പര്യം. കൊച്ചിയിൽ നാം കാണുന്ന കൊതുക് അല്ല യഥാർത്ഥ കൊതുക് കൊച്ചിയിലെ അഴിമതിയുടെ കൊതുകാണ് ഇല്ലാതാകേണ്ടത്. അഴിമതി തളംകെട്ടിനിന്നു നാട്ടിൽ മുഴുവൻ മാലിന്യം സൃഷ്ടിച്ചു, നാട്ടിലെ മലിനജലം മുഴുവൻ ഒഴുകിപ്പോകാത്ത വിധത്തിൽ തോടുകളും പുഴകളും കയ്യേറ്റം ചെയ്തു അതിനു കൂട്ടുനിന്ന മാറിമാറിവന്ന കൊച്ചിയിലഭരണകർത്താക്കൾ ആണ് കൊച്ചിയിലെ കൊതുകിന് കാരണം എന്ന് ആം ആദ്മി പാർട്ടി.

ഇന്ന് രാവിലെ മുതൽ കൊച്ചി നഗരസഭ ആസ്ഥാനത്തിനു മുന്നിൽ കൊതുക് എന്ന കൊച്ചിയെ ബാധിച്ച ദുർഭൂതതിനെതിരെ ആം ആദ്മി പാർട്ടി നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട്‌സംസാരിക്കുകയായിരുന്നു, സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ.

കേരളത്തിലെ നഗരസഭകൾ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക കടമയാണ് മാലിന്യ സംസ്‌കരണം മലിനജല നിർമ്മാർജ്ജനം എന്നിവ എന്നാൽ അതു നിർവഹിക്കാൻ നഗരസഭ ശ്രമിക്കാത്തത് കഴിയാത്തത് വ്യക്തമായ അഴിമതിയുടെ കൊണ്ടാണ് എന്ന് ആർക്കും ബോധ്യമാകും.

കൊച്ചിയുടെ ജല നിർഗമന മാർഗങ്ങൾ ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ, കഴിയാത്തതല്ല, അതിനു പദ്ധതി ഇല്ലാത്തതല്ല, അതിനു പണം ഇല്ലാത്തതല്ല, പക്ഷെ അഴിമതി നടത്തി കഴിഞ്ഞ ശേഷം, അതിനു പണം കിട്ടില്ല. ശാസ്ത്രീയമായി അത് നിർവഹിച്ചാൽ, അഴിമതി നടത്താനും കഴിയില്ല.

നഗര സഭാ ഓഫീസിനു മുന്നിൽ, കൊതുക് വലയ്ക്കുള്ളിൽ ഇരുന്നാണ്, ആം ആദ്മി പ്രവർത്തകർ സമരം നടത്തിയത്. സമരത്തിൽ എറണാകുളം പാർലിമെന്റ് മണ്ഡലം കണ്വീനർ ഷക്കീർഅലി,ആം ആദ്മി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി അംഗം ഷൈബു മടത്തിൽ, വൈപ്പിൻ മണ്ഡലം കണ്വീനർ adv. സിസിലി, കൊച്ചി കണ്വീനർ കെ ജെ ജോസെഫ്, തൃക്കാക്കര കണ്വീനർ ഫോജി ജോൺ,കളമശ്ശേരി കണ്വീനർ ഷംസു NS, ബോബ്ബൻ KS,നൗഷാദ്പല്ലാരിമംഗലം,ബിജുജോൺഎന്നിവർസംസാരിച്ചു.തുടർന്ന്‌മേയർക്ക്പരാതിയും നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP