Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ വിയോഗം: നഷ്ടമായത് ആഴമുള്ള പണ്ഡിതനെ- എം ഐ അബ്ദുൽ അസീസ്

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ വിയോഗം: നഷ്ടമായത് ആഴമുള്ള പണ്ഡിതനെ- എം ഐ അബ്ദുൽ അസീസ്

കോഴിക്കോട്: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ നിര്യാണത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് അനുശോചിച്ചു.

ഖുർആൻ വ്യഖ്യാതാവും എഴുത്തുകാരനുമായ അദ്ദേഹത്തിന്റെ വിയോഗത്തോടെ ആഴമുള്ള പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സൗമ്യവും ലാളിത്യവുമായിരുന്നു വ്യക്തി ജീവിതത്തിലെ അദ്ദേഹത്തിന്റെ സവിശേഷത. മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചെറുക്കുന്നതിൽ വലിയ പങ്ക് വഹിച്ച പണ്ഡിതനാണെന്നും അബ്ദുൽ അസീസ് പറഞ്ഞു. പരേതന്റെ ജനാസ സന്ദർശിച്ച അമീർ അദ്ദേഹത്തിന്റെ പരലോക നന്മക്കായി പ്രാർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP