Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമൃത അക്കാദമിയിൽ ഏകദിന സിവിൽ സർവ്വീസ് സെമിനാറും കൗൺസിലിങ്ങും

അമൃത അക്കാദമിയിൽ ഏകദിന സിവിൽ സർവ്വീസ് സെമിനാറും കൗൺസിലിങ്ങും

യു പി എസ് സി സിവിൽ സർവ്വീസ് രംഗത്തെത്താൻ താല്പര്യപ്പെടുന്ന ബിരുദ, ബിരുദാനന്തര പഠനംപൂർത്തിയാക്കിയ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ഉദ്യോഗാർഥികൾക്കായി ഏക ദിനസെമിനാറും, കൗൺസിലിങ് ക്ലാസും ഈ മാസം 18 ാം തീയതി വെള്ളിയാഴ്ച രാവിലെ 10മണിക്ക് തിരുവനന്തപുരം വഴുതക്കാടുള്ള അമൃത സിവിൽ സർവ്വീസ് അക്കാഡമിയിൽവെച്ച് സംഘടിപ്പിക്കുന്നതാണ്.

മുൻ കേരള ഡി ജി പി ഡോ ടി പി സെൻ കുമാർ ഐ പി എസ് സിവിൽ സർവ്വീസ് രംഗത്തെത്താൻ ചെയ്യേണ്ടതയ്യാറെടുപ്പുകളെപ്പറ്റി സംസാരിക്കും. തദവസരത്തിൽ കേരളത്തിൽ ഒന്നാമതും 16 ാം റങ്കോടു കൂടിഅഖിലേന്ത്യാ തലത്തിൽ യു പി എസ് സി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയവും നേടിയ ശിഖസുരേന്ദ്രൻ ഉദ്യോഗാർഥികളുമായി ഒരു കരിയർ എന്ന രീതിയിൽ പരീക്ഷയെ സമീപിക്കേണ്ട രീതികളെക്കുറിച്ചുംതാൻ പിന്തുടർന്ന പഠനക്രമത്തെക്കുറിച്ചും ഉദ്യോഗാർഥികളുമായി സംശയ നിവാരണ ചർച്ച നടത്തും.

പ്രസ്തുത സെമിനാറിൽ ഭാഗഭാക്കാവുവാൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന എല്ലാവരെയുംക്ഷണിക്കുന്നതായി അക്കാഡമി അറിയിച്ചു.പുതിയ ബാച്ച് ജൂൺ 6 ാം തീയതി ആരംഭിക്കുന്നതാണ്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖപരിശീലനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള പരിശീലന പദ്ധതിയാണ് അമൃത അക്കാഡമി പിന്തുടരുന്നത്.അന്വേഷണങ്ങൾക്ക് 85890 60000 , വെബ്‌സൈറ്റ് amritaias.com......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP