Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ-വായനയിലേക്ക് മിഴികൾ തുറന്ന് അൽ ജാമിഅ സെൻട്രൽ ലൈബ്രറി

ഇ-വായനയിലേക്ക് മിഴികൾ തുറന്ന് അൽ ജാമിഅ സെൻട്രൽ ലൈബ്രറി

ശാന്തപുരം: ദക്ഷിണേന്ത്യയിലെ മികച്ച ഇസ് ലാമിക്ക് റഫറൻസ് ലൈബ്രറികളിൽ ഒന്നായശാന്തപുരം അൽ ജാമിഅ അൽ ഇസ് ലാമിയ സെൻട്രൽ ലൈബ്രറി വായന ദിനത്തോടനുബന്ധിച്ച്അതിരുകളില്ലാത്ത ഡിജറ്റൽ വായനക്ക് ഒരുങ്ങുന്നു. വ്യത്യസ്ത ഭാഷകളിൽ

അമ്പതിനായിരത്തിൽപരം പുസ്തങ്ങളുള്ള ലൈബ്രറിയിൽ അന്താരാഷ്ട്ര ഡിജിറ്റൽലൈബ്രറികളിലെ പുസ്തകങ്ങളടക്കം വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി വായനയുടെഇ-ലോകം സൃഷ്ടിക്കുകയാണ്.

അത്യപൂർവ്വ ഇ-പുസ്തകങ്ങളും ജേർണലുകളും വായനക്കാർക്ക്വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വിവിധ ശീർഷകങ്ങളിലായി തരം തിരിച്ച്ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇസ് ലാമിക് ബാങ്കിങ്, ഫിലോസഫി, ചരിത്രം, ജോഗ്രഫി,സോഷ്യൽ സ്റ്റഡീസ്, മതം തുടങ്ങി വിവിധ തലക്കെട്ടുകളിലായി കാൽലക്ഷത്തിൽപരംപുസ്തങ്ങൾ ഉള്ള ഡിജിറ്റൽ സോഫ്റ്റ് വെയർ, ഡിജിറ്റൽ ആർക്കിവേഴ്‌സ് എന്നിവ അൽജാമിഅഡിജിറ്റൽ ലൈബ്രറിയെ മികവുറ്റതാക്കുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശയൂണിവേഴ്‌സിറ്റികളിൽ നിന്നുമുള്ള ഗവേഷക വിദ്യാർത്ഥികൾ, ചരിത്ര ഗവേഷകർ, അദ്ധ്യാപകർതുടങ്ങിയവരെക്കെ നിലവിൽ അൽ ജാമിഅ ലൈബ്രറിയിലെ സന്ദർശകരാണ്. അവർക്ക്കൂടിഉപയോഗപ്രദമാവുന്ന രീതിയിലാണ് ഡിജിറ്റൽ ലൈബ്രറി സംവിധാനിച്ചിട്ടുള്ളതെന്ന് ചീഫ്‌ളൈബ്രേറിയൻ കെ.പി. ശമീം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP