Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏ.ആർ. രാജരാജവർമയുടെ നൂറാം ചരമവാർഷികാചരണം സമ്പൂർണകൃതികളുടെ പ്രകാശനവും, അനുസ്മരണ സെമിനാറും ഇന്ന്

ഏ.ആർ. രാജരാജവർമയുടെ നൂറാം ചരമവാർഷികാചരണം സമ്പൂർണകൃതികളുടെ പ്രകാശനവും, അനുസ്മരണ സെമിനാറും ഇന്ന്

തിരുവനന്തപുരം: കേരള പാണിനി എ.ആർ.രാജരാജവർമയുടെ നൂറാം ചരമ വാർഷികവും പ്രൊഫ.പന്മന രാമചന്ദ്രൻ നായർ ചീഫ് എഡിറ്ററായ ഏ.ആർ.സമ്പൂർണ്ണകൃതികളുടെ പ്രകാശനവും സെമിനാറും തിരുവനന്തപുരത്ത് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ആരംഭിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ പ്രശസ്ത ചരിത്രപണ്ഡിതനും ഭാഷാവിദഗ്ധനുമായ പ്രൊഫ.വെളുത്താട്ട് കേശവൻ പുസ്തകം പ്രകാശനവും ഏ.ആർ.അനുസ്മരണപ്രഭാഷണവും നടത്തും. യശഃശരീരനായ പ്രൊഫ.പന്മന രാമചന്ദ്രൻ നായരുടെ മകൾ ഡോ.കെ.ആർ.ഉഷാകുമാരി പുസ്തകം ഏറ്റുവാങ്ങും.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തക പരിചയം നടത്തും. ഡോ.പി.സോമൻ പ്രൊഫ.പന്മന രാമചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. കേരള കലാമണ്ഡലം കല്പിത സർവകലാശാല ഭരണസമിതിയംഗം ഭാഷാ പണ്ഡിതൻ വട്ടപ്പമ്പിൽ ഗോപിനാഥപ്പിള്ള, ഡോ.എം.ജി.ശശിഭൂഷൺ എന്നിവർ സംസാരിക്കും. ഏ.ആറിന്റെ വേർപാടിൽ മനംനൊന്ത് കുമാരനാശാൻ എഴുതിയ പ്രരോദനം എന്ന കവിത ഡോ.ബിജു ബാലകൃഷ്ണൻ ആലപിക്കും.

തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സെമിനാറിൽ മലയാള വ്യാകരണവും വൃത്താലങ്കാരാദി പഠനങ്ങളും ഏ.ആറിനു ശേഷം എന്ന വിഷയത്തിൽ ഡോ.ചാത്തനാത്ത് അച്യൂതനുണ്ണി, ഡോ.ടി.ബി.വേണുഗോപാലപ്പണിക്കർ, ഡോ.സി.ആർ.പ്രസാദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. നാല് വാല്യങ്ങളായിട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മേഖദൂത്, ഭാഷാകുമാരസംഭവം, മലയാള ശാകുന്തളം എന്നിവ ഒന്നാം വാല്യത്തിലും മാളവികാഗ്നിമിത്രം, ചാരുദത്തൻ,സ്വപ്നവാസവദത്തം എന്നിവ വാല്യം രണ്ടിലും ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നിവ നാലാം വാല്യത്തിലുമായാണ് പ്രസിദ്ധീകരിക്കുന്നത്. മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിച്ച വ്യകതിയായ ഏ.ആർ.രാജരാജവർമ അദ്ധ്യാപകൻ, നിരൂപകൻ, കവി, സാഹിത്യകാരൻ, ഭാഷാ ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ കേരള പാണിനീയം മലയാളത്തിലെ ആധികാരിക ഭാഷാവ്യാകരണ പുസ്തകമാണ്. ഒരു ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-9447956162 എന്ന നമ്പറിൽ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP