Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർട് ഓഫ് ലിവിങ് ജ്ഞാനക്ഷേത്രങ്ങൾ അഭയകേന്ദ്രങ്ങളായി പ്രവർത്തിച്ചുതുടങ്ങി

ആർട് ഓഫ് ലിവിങ് ജ്ഞാനക്ഷേത്രങ്ങൾ അഭയകേന്ദ്രങ്ങളായി പ്രവർത്തിച്ചുതുടങ്ങി

കേരളത്തിലെ പ്രളയ ബാധിത മേഖലകളിലുള്ള ആർട് ഓഫ് ലിവിങ് ആശ്രമങ്ങൾ ,ജ്ഞാനക്ഷേത്രങ്ങൾ , ആർട് ഓഫ് ലിവിങ് കേന്ദ്രങ്ങൾ ,ഉപകേന്ദ്രങ്ങൾ , ശ്രീശ്രീവിദ്യാമന്ദിർ സ്‌കൂളുകൾ തുടങ്ങിയവ മുഴുവനും ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി അഭയകേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞതായി ആർട് ഓഫ് ലിവിങ് സംസ്ഥാന ചെയർമാൻ എസ് .എസ് ചന്ദ്രസാബു അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഇതിനകം സയായമെത്തിച്ചവരെയും സേവാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മുഴുവൻ ആർട് ഓഫ് ലിവിങ് പ്രവർത്തകരെയും അദ്ദേഹം അനുമോദിക്കുന്നു . പ്രളയ ബാധിത മേഖലകളിൽ നിന്നും വീടുകൾ വിട്ടൊഴിഞ്ഞു മാറിത്താമസിക്കേണ്ടിവരുന്നവർക്കായി കൂടുതൽ സൗകര്യമൊരുക്കാൻ സംസ്ഥാനത്തെ എല്ലാ ആർട് ഓഫ് ലിവിങ് കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

അഭയകേന്ദ്രങ്ങളിലെത്തുന്ന വർക്കാവശ്യമായ ഭക്ഷണം , കുടിവെള്ളം മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങിയവ സമാഹരിച്ചുനല്കുന്നതിനായി മുഴുവൻ ആർട് ഓഫ് ലിവിങ് മെമ്പർമാരുടെയും സഹകരണവും സഹായവും ആർട് ഓഫ് ലിവിങ് കേരള അധികൃതർ ആവശ്യപ്പെടുന്നു . ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ ആശ്വസിപ്പിക്കുന്നതോടൊപ്പം മാനസികമായി ഉണർവ്വുനല്കുന്നതിന്നാവശ്യമായ ധ്യാന പ്രക്രിയകൾക്ക് നേതൃത്വം നൽകാൻ കേരളത്തിലെ മുഴുവൻ ആർട് ലിവിങ് പരിശീലകർക്കും ആർട് ഓഫ് ലിവിങ് കേരള നിർദ്ദേശം നൽകിയിട്ടുണ്ട് .

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഴുവൻ ആർട് ഓഫ് ലിവിങ് കുടുംബാംഗങ്ങളും മറ്റു സുമനസ്സുകളുംആർട് ഓഫ് ലിവിങ് കേരളയുടെ ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തികസഹായം നൽകാൻ വിനയപൂർവ്വം ആവശ്യപ്പെടുന്നു .സാമ്പത്തികസഹായങ്ങൾ വ്യക്തി വികാസ് കേന്ദ്ര ഇന്ത്യ .കേരള അപ്പക്‌സ് ബോഡി, കൊച്ചി( V V K Kerala Apex ) A / C NO -626201063303 ...) (IFSC CODE -ICIC 0000277 ) കൂടുതൽ വിവരങ്ങൾക്ക് ആർട് ഓഫ് ലിവിങ് ഹെൽപ്പ് ലൈൻ നമ്പർ -9446665017 , 09847219244
കേരളത്തിനായി ശ്രീ ശ്രീ രവിശങ്കർജിയുടെ സന്ദേശം . ആർട്ട് ഓഫ് ലിവിങ് ദുരിത നിവാരണത്തിനായി കർമ്മരംഗത്ത് . കേരളം ഒരുമിച്ചു മുന്നോട്ട് .

ആത്മധൈര്യം കൈവിടാതെ പ്രളയത്തെ നേരിടുക ;ശ്രീശ്രീ രവിശങ്കർ

പ്രളയ ദുരിതമനുവഭവിക്കുന്ന എല്ലാവരും ആത്മധൈര്യം കൈവിടാതിരിക്കാൻപ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീശ്രീരവിശങ്കർ അടിയന്തിരസന്ദേശത്തിൽ ആവശ്യപ്പെടുന്നു .,സത്യം, വിശ്വാസം തുടങ്ങിയവ കൈവെടിയാതെ ആത്മധൈര്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനും ശ്രീശ്രീരവിശങ്കർ ആഹ്വാനം ചെയ്തു.

ഈ മഹാപ്രളയത്തിൽനിന്നും എല്ലാവരും രക്ഷപ്പെടാൻ പ്രാർത്ഥിക്കുന്നതായും ആർട് ഓഫ് ലിവിങ് വളണ്ടിയർമാർ ഒന്നടങ്കം സേവാപ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമുറപ്പാക്കാനും ശ്രീശ്രീ ആവശ്യപ്പെട്ടു .കൂടുതൽ സേവചെയ്യുക .എല്ലാം ശരിയാകും ആരും വിഷമിക്കേണ്ട , ഞാൻ നിങ്ങളുടെ കൂടെയുണ്ട് എല്ലാവർക്കും സ്‌നേഹവും ആശിർവ്വാദവും അദ്ദേഹം സന്ദേശത്തിൽ പങ്കുവെച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP