Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുണ്യമാസത്തിൽ പാവങ്ങൾക്ക് കൈത്താങ്ങായി; ഹദിയ അതിഞ്ഞാൽ

പുണ്യമാസത്തിൽ പാവങ്ങൾക്ക് കൈത്താങ്ങായി; ഹദിയ അതിഞ്ഞാൽ

അതിഞ്ഞാൽ : കാഞ്ഞങ്ങാടിന് വടക്ക് മാറി സ്ഥിതി ചെയ്യുന്ന മഹനീയ സുന്ദര പ്രദേശമായ അതിഞ്ഞാൽ , അവിടത്തെ പെരുമ വിളിച്ചോതി കൊണ്ട് പാവപ്പെട്ടവന് എന്നും ജീവ കാരുണ്യ സേവന മേഖലകളിൽ കൈത്താങ്ങായി നില കൊള്ളാൻ അതിഞ്ഞാൽ നിവാസികളാൽ രൂപീകൃതമായ മഹനീയസംഘടനയാണ് ഹദിയ അതിഞ്ഞാൽ. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ;ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും എന്ന പ്രവാചക മഹത് വചനം ഉൾകൊണ്ടുതന്നെയാണ് ജീവ കാരുണ്യ സഹായ ഹസ്ത മേഖലകളിൽ ഹദിയ പ്രശോഭിച്ചു നിൽക്കുന്നത്.

പാവപെട്ട രോഗികൾക്ക് മുടങ്ങാതെ അവർക്ക് വേണ്ട മരുന്നുകൾ എത്തിച്ചു കൊടുക്കുകയും അത് പോലെ തന്നെ പാവപ്പെട്ട രോഗികളുടെ എല്ലാവിധ ചികിത്സാസംവിധാനങ്ങളും നിറവേറ്റി കൊടുക്കുക വഴിയും , നാടിന് വെളിയിലുള്ള ഹോസ്പിറ്റലുകളിൽ നിന്നോ മറ്റോ മരണപെടുന്നവരുടെ ശരീരം വീട്ടിലെത്തിക്കാനുള്ള മൊബൈൽ ഫ്രീസർ സംവിധാനം ഏതോരുലാഭേച്ഛയും ഇല്ലാതെ തന്നെ ഒരുക്കുക വഴി ആതുര സേവന രംഗത്തും , തല ചായ്ക്കാൻകൂരയില്ലാത്തവന് വീടൊരക്കുക തുടങ്ങി സർവ്വ മേഖലകളിലും കാരുണ്യത്തിന്റെ വസന്തംഎത്തിക്കുവാൻ ഹദിയ അതിഞ്ഞാലിന് സാധിച്ചിട്ടുണ്ട് എന്നത് വളരെ സ്തുത്യാർഹമായകാര്യം തന്നെയാണ്.

കൂരയില്ലാത്തവർക്കൊരു കൈത്താങ്ങായി ഹദിയ അതിഞ്ഞാൽനിർമ്മിച്ചു കൊടുക്കുന്ന ഒരു വീടിന്റെ പണി മുഴുവനായി പൂർത്തീകരിക്കാനുംരണ്ടാമത്തെ വീടിന്റെ പണി പാതി പൂർത്തിയായ നിലയിലും മറ്റൊരു വീട്പൂർത്തിയാക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഹദിയ അതിഞ്ഞാൽ ഉള്ളത്. നാട്ടിലെയുംപരിസര പ്രദേശങ്ങളിലെയും ഉദാരമതികളുടെ സഹായ ഹസ്തങ്ങൾ എന്നും പാവപ്പെട്ടവന്‌കൈത്തങ്ങാവാൻ ഹദിയ ക്ക് കൂടുതൽ കരുത്തും പ്രചോദനവും നൽകുന്നു. ഈ പുണ്യമാസത്തിന്റെ തുടക്കത്തിൽ തന്നെ 60 പാവപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി ഒരുമാസത്തേക്കുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ കിറ്റ് വിതരണം ചെയ്തു കൊണ്ടാണ് പുണ്യമാസത്തെ ഹദിയ വരവേറ്റത് , പാവപ്പെട്ടവന്റെ ദയനീയ മുഖം മറ്റുള്ളവരുടെമുന്നിലേക്ക് വലിച്ചിഴക്കാതെ അവരിലേക്ക് ഇറങ്ങി ചെന്ന് കൊണ്ടാണ് ഹദിയ ഓരോകാര്യങ്ങളും ചെയ്തു തീർക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP