Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റബ്ബർഗവേഷണകേന്ദ്രം ശാസ്ത്രജ്ഞയ്ക്ക് അവാർഡ്

റബ്ബർഗവേഷണകേന്ദ്രം ശാസ്ത്രജ്ഞയ്ക്ക് അവാർഡ്

കോട്ടയം: ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം ശാസ്ത്രജ്ഞ ഡോ. എം.എ.മേഴ്‌സിക്ക് മികച്ച പ്രബന്ധത്തിനുള്ള അവാർഡ് ലഭിച്ചു. പെർഫോർമൻസ് ഓഫ് വൈൽഡ് ആമസോണിയൻ അക്‌സഷൻസ് ആൻഡ് ഹൈബ്രിഡ് ഹീവിയ ക്ലോൺസ് ഓഫ് വിക്ഹാം ഒറിജിൻ ഇൻ എ ഡ്രോട്ട് സ്‌ട്രെസ്ഡ് എൻവിറോൺമെന്റ് എന്ന പ്രബന്ധത്തിനാണ് അവാർഡ്. തോട്ടവിളകളിലേയും സുഗന്ധവിളകളിലേയും വരൾച്ചബാധനിയന്ത്രണത്തെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട്, കോഴിക്കോട് ആസ്ഥാനമായുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് സംഘടിപ്പിച്ച, 'മാറിവരുന്ന കാലാവസ്ഥയിൽ വിളകളുടെ പ്രകൃതിവിഭവപരിപാലനം' എന്ന സെമിനാറിലാണ് പ്രബന്ധം അവതരിപ്പിച്ചത്. വരൾച്ചനിയന്ത്രണവുമായി ബന്ധപ്പെട്ട വിഭാഗത്തിലാണ് ഈ പ്രബന്ധത്തിന് അവാർഡ് ലഭിച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP