Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി ടി സി ആർ ഐ, സിസ്സ സംയുകതമായി വാഴ കർഷക ശില്പശാല സംഘടിപ്പിച്ചു

സി ടി സി ആർ ഐ, സിസ്സ സംയുകതമായി വാഴ കർഷക ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ സ്ഥാപനവും [സെൻട്രൽ ട്ഊബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി റ്റി സി ആർ ഐ)], സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) സംയുക്തമായി വാഴ കർഷക ശില്പശാല സംഘടിപ്പിച്ചു.

കല്ലിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്തംഗം വി. ലതകുമാരി ഉദ്ഘാടനം ചെയ്തു. 'വാഴകൃഷിക്ക് മരച്ചീനി അധിഷ്ഠിത ജൈവ കീടനാശിനി ഉപയോഗം, ജൈവകൃഷി മാർഗ്ഗങ്ങൾ ' എന്നീ വിഷയങ്ങളിൽ സെൻട്രൽ ട്ഊബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി റ്റി സി ആർ ഐ) സസ്യ സംരക്ഷണ വിഭാഗം മേധാവി ഡോ. സി എ ജയപ്രകാശ്, ജൈവകൃഷി ശാസ്ത്രജ്ഞൻ എൻ ശ്രീകുമാർ, സിസ്സ വൈസ് പ്രസിഡണ്ട് ഡോ സി എസ് രവീന്ദ്രൻ, എന്നിവർ ക്ലാസെടുത്തു.

കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ് കുമാർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. പത്മകുമാർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP