Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി സർക്കാർ കാപട്യ പ്രചാരണം നടത്തുന്നു; മദ്യം കുത്തിയൊഴുക്കി കേരളത്തെമദ്യലോബിക്ക് അടിയറവയ്ക്കുന്നു; മദ്യ വിരുദ്ധ ജനകീയ സമരസമിതി

പിണറായി സർക്കാർ കാപട്യ പ്രചാരണം നടത്തുന്നു; മദ്യം കുത്തിയൊഴുക്കി കേരളത്തെമദ്യലോബിക്ക് അടിയറവയ്ക്കുന്നു; മദ്യ വിരുദ്ധ ജനകീയ സമരസമിതി

മുളന്തുരുത്തി: മദ്യവർജനമാണ് എൽ.ഡി.എഫ് നയമെന്നു പ്രഖ്യാപിക്കുകയും, പുതുതായിഒരു മദ്യശാല പോലും തുറക്കില്ലെന്ന് വാഗ്ദാനം നൽകുകയും ചെയ്ത്അധികാരത്തിലെത്തിയിട്ട്, യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടപ്പെട്ടമദ്യശാലകൾ ഒന്നൊന്നായി തുറക്കുകയും മദ്യം കുത്തിയൊഴുക്കി കേരളത്തെമദ്യലോബികൾക്ക് അടിയറ വയ്ക്കുകയും ചെയ്തിരിക്കു കയാണ്. എന്നിട്ട് ജനങ്ങളെവിഢികളാക്കാൻ വേണ്ടി കാപട്യ പ്രചാരണം നടത്തുകയാണ് പിണറായി വിജയന്റെനേതൃത്വത്തിലുള്ള ഇsതു സർക്കാർ. 2016-ൽ ഇറക്കിയ ഉത്തരവു പ്രകാരം നഗരസ്വഭാവമുള്ള പഞ്ചായത്തുമേഖലകളിൽ മാത്രം അടച്ചു പൂട്ടിയ ബാറുകൾ ഉൾപ്പെടെയുള്ള683 മദ്യശാലകളാണ് വീണ്ടും തുറക്കുന്നത്.

മദ്യശാലകൾ അടച്ചു പൂട്ടിയതിലൂടെസമൂഹത്തിൽ നിന്ന് ഒരളവുവരെ ഇല്ലാതായ സാമൂഹ്യ തിന്മകൾ ഒന്നൊന്നായി വീണ്ടുംപ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. മദ്യലഭ്യത കുറഞ്ഞതുമൂലമാണ്മയക്കുമരുന്ന് വ്യാപകമായതെന്ന സർക്കാർ ഭാഷ്യം മദ്യലോബിക്കു വേണ്ടിയായിരുന്നുഎന്നാണിപ്പോൾ തെളിയുന്നത്. മയക്കു മരുന്നു മാത്രമല്ല മദ്യവും സമൂഹത്തെ ഒട്ടാകെനശിപ്പിക്കുകയാണ്. സർക്കാരിന്റെ സമൂഹ്യ ദ്രോഹ മദ്യനയത്തിനെതിരെയും മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരെയും വ്യാപകമായ പ്രചാരണ -പ്രക്ഷോഭണ പരിപാടികൾ സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. മദ്യ വിരുദ്ധ - ലഹരിവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ജനകീയ സമിതികൾ ഒരോ പഞ്ചായത്തുവാർഡുകളിലും കക്ഷി - രാഷ്ട്രീയത്തിനതീതമായി രൂപീകരിക്കും.

ഈപ്രവർത്തനങ്ങൾക്കായി സാമൂഹ്യ നന്മകാംക്ഷിക്കുന്ന ഏവരും ഒന്നിച്ച്പ്രവർത്തിക്കാൻ തയ്യാറായി മുന്നോട്ടു വരണമെന്ന് സമിതി ഭാരവാഹികൾഅഭ്യർത്ഥിച്ചു. മുളന്തുരുത്തി സ്റ്റീഫൻസൺ കോംപ്ലക്‌സ് ഹാളിൽ ചേർന്ന സംസ്ഥാനതലയോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സൂസൻ ജോൺ അദ്ധ്യക്ഷത വഹിച്ചു.സ്ത്രീ സുരക്ഷാസമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ യോഗം ഉദ്ഘാടനം ചെയ്തു . സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ, ജില്ലാപ്രസിഡന്റ് കെ.കെ.ഗോപി നായർ,സംസ്ഥാന കൺവീനറന്മാരായ എൻ.ആർ.മോഹൻകുമാർ, ഷൈലകെ.ജോൺ, മിനി.കെ.ഫിലിപ്പ്, എസ്. മിനി (തിരുവനന്തപുരം), ട്വിങ്കിൾ പ്രഭാകരൻ(കൊല്ലം), ഷീല കെ.ജെ (ആലപ്പുഴ), എസ്.രാധാമണി (പത്തനംതിട്ട), എം.കെ.ഉഷ(എറണാകുളം), ആശാ രാജ് (കോട്ടയം), അഡ്വ.സുജ ആന്റണി (തൃശൂർ), രാജി രാജേന്ദ്രൻ (എറണാകുളം), കെ.എം.ബിവി (പാലക്കാട്) എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP