Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോമസ് ഐസക് കാട്ടൂർ തീരദേശം സന്ദർശിക്കണം -ബിജെപി. ജില്ലാ പ്രസിഡണ്ട് കെ.സോമൻ

തോമസ് ഐസക് കാട്ടൂർ തീരദേശം സന്ദർശിക്കണം -ബിജെപി. ജില്ലാ പ്രസിഡണ്ട് കെ.സോമൻ

സ്ഥലം എംഎ‍ൽഎ യും ധനമന്ത്രിയുമായ തോമസ് ഐസക്കും സ്ഥലം എംപി യും കാട്ടൂർ തീരദേശം സന്ദർശിക്കണമെന്നും മത്സ്യ തൊഴിലാളികളും തീരദേശവാസികളും നേരിടുന്നബുദ്ധിമുട്ടുകൾ നേരിട്ടുകണ്ട് മനസിലാക്കണമെന്നും ബിജെപി. ജില്ലാപ്രസിഡണ്ട് കെ.സോമൻ

ഒരു ജീവിതം മുഴുവൻ സ്വരുക്കൂട്ടി നിർമ്മിച്ചതെല്ലാം ഒറ്റ ദിവസം കൊണ്ട്കണ്മുന്നിൽ കടൽ കൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന തീരദേശവാസികളുടെ വേദന ധനമന്ത്രി മനസിലാക്കണം. പ്രായമായവരെയും പെൺകുട്ടികളെയും കൂട്ടി അഭയാർത്ഥികളായിദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ കഷ്ടപ്പാടുകളും വേദനകളുംമനസ്സിലാക്കുവാൻ മന്ത്രിയും എംപി.യും അവരെ സന്ദർശിക്കുകയെങ്കിലുംചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടൂരിൽ പുലിമുട്ടും കടൽഭിത്തിയും നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെപഴക്കമുണ്ട്. നിരവധി വീടുകളാണ് കടൽക്ഷോഭത്തിൽ കാട്ടൂർ മേഖലയിൽനഷ്ട്ടപ്പെട്ടിട്ടുള്ളത്. ഇതിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണം അദ്ദേഹംആവശ്യപ്പെട്ടു.

കടൽ ക്ഷോഭത്തെ തുർന്ന് കാട്ടൂർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ
സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ കഴിയുന്നവർക്ക് അരിയും മറ്റു
സാധനങ്ങളും വിതരണം ചെയ്തു. ബിജെപി. ദക്ഷിണമേഖലാ അദ്ധ്യക്ഷൻ വെളിയാകുളംപരമേശ്വരൻ, ബിജെപി. ജില്ലാ ഭാരവാഹികളായ എം വിഗോപകുമാർ, ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ,മണ്ഡലം ഭാരവാഹികളായ ജി.മോഹനൻ, കെ.ജി.പ്രകാശ്, ജ്യോതി രാജീവ്,ഉഷാസാബു, രേണുക,സുനിൽ കുമാർ, ഉമേഷ് സേനാനി എന്നിവരും ഒപ്പമുണ്ടായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP