Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂസ് ക്യാമറയ്ക്കു പിന്നിൽ പുസ്തകം;തൃശ്ശൂരിൽ ജസ്റ്റിസ്.ബി.കെമാൽപാഷ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കൈരളി ടി.വി.ന്യൂസ് ക്യാമറാമാനും ഡോക്യുമെന്ററി സംവിധായകനുമായ പി.പി.സലിം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ന്യൂസ് ക്യാമറയ്ക്കുപിന്നിൽ എന്ന പുസ്തകം തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ റിട്ട.ജസ്റ്റിസ് ബി.കെമാൽപാഷ പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ പുസ്തകം ഏറ്റുവാങ്ങി.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു.തൃശ്ശൂർ റേഞ്ച് ഐ.ജി.എം.ആർ.അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. കവിയും നിരൂപകനുമായ അഗസ്റ്റിൻ കുട്ടനെല്ലൂർ പുസ്തകം പരിചയപ്പെടുത്തി. ജസ്റ്റിസ് ബി.കെമാൽപാഷയെ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ആദരിച്ചു.

മിനി മുരിങ്ങാത്തേരി, സന്തോഷ്‌ജോൺ തൂവൽ, ശശികുമാർ പാറക്കുത്ത് എന്നിവർ സംസാരിച്ചു. റിസർച്ച് ഓഫീസർ രമ്യ.കെ.ജയപാൽ സ്വാഗതവും ഗ്രന്ഥകാരൻ പി.പി.സലിം നന്ദിയും പറഞ്ഞു.മാധ്യമ വിദ്യാർത്ഥികൾക്കും പൊതുവായനക്കാർക്കും പ്രയോജനകരമായ വീഡിയോ ജേർണലിസ്റ്റുകളുടെ ജീവിതവും ക്യാമറയുടെ ചരിത്രവും വിവരിക്കുന്ന 90 രൂപയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് വില്പനശാലകളിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP