Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലക്സാണ്ടർ പുഷ്‌കിൻ ജീവിതവും കൃതികളും പുസ്തകം പ്രകാശനം ചെയ്തു

അലക്സാണ്ടർ പുഷ്‌കിൻ ജീവിതവും കൃതികളും പുസ്തകം  പ്രകാശനം ചെയ്തു

ഷ്യൻ ഭാഷാവിദഗ്ധനും അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ഗോവിന്ദൻ നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അലക്സാണ്ടർ പുഷ്‌കിൻ ജീവിതവും കൃതികളും എന്ന പുസ്തകം മുൻചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻവി സിയും നിലവിൽ ഐ.എം.ജി ഡയറക്ടറുമായ കെ.ജയകുമാർ ഐ.എ.എസ് പ്രകാശനം ചെയ്തു. റഷ്യൻ കൾച്ചറൽ സെന്റർ അദ്ധ്യാപകൻ ഡോ.എസ്.അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ വെച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല റഷ്യൻ ഭാഷാ വകുപ്പ്മേധാവി ഡോ.എസ്.കൃഷ്ണകുമാർ, ഗ്രന്ഥകാരൻ ഡോ.കെ.ഗോവിന്ദൻ നായർ, ശ്രീകല ചിങ്ങോലി എന്നിവർ സംസാരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ 50 രൂപയ്ക്ക് പുസ്തകം ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP