Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലക്‌സാണ്ടർ പുഷ്‌കിൻ ജീവിതവും കൃതികളും എന്ന പുസ്തകം കെ.ജയകുമാർ ഐ.എ.എസ് ഇന്ന് പ്രകാശനം ചെയ്യും

ഷ്യൻ ഭാഷാ വിദഗ്ധനും അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ഗോവിന്ദൻ നായർ രചിച്ച്  പ്രസിദ്ധീകരിച്ച അലക്‌സാണ്ടർ പുഷ്‌കിൻ ജീവിതവും കൃതികളും എന്ന പുസ്തകം നാളെ (14.6.2018 ചൊവ്വാഴ്ച) വൈകീട്ട് 4.30ന് റഷ്യൻ കൾച്ചറൽ സെന്ററിൽ വെച്ച് മുൻചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻവി സിയും നിലവിൽ ഐ.എം.ജി ഡയറക്ടറുമായ കെ.ജയകുമാർ ഐ.എ.എസ് പ്രകാശനം ചെയ്യും. കോഴിക്കോട് സർവകലാശാലയിലെ റഷ്യൻ ഭാഷാ വകുപ്പ് മുന്മേധാവി എസ്.ശ്രീകുമാരി പുസ്തകം ഏറ്റുവാങ്ങും. 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. കേരള സർവകലാശാല റഷ്യൻ ഭാഷാ വകുപ്പ്‌മേധാവി ഡോ.എസ്.കൃഷ്ണകുമാർ, റഷ്യൻ കൾച്ചറൽ സെന്റർ അധ്യപകൻ ഡോ.എസ്.അനിൽകുമാർ, ഡോ.കെ.ഗോവിന്ദൻ നായർ, ശ്രീകല ചിങ്ങോലി എന്നിവർ സംസാരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ പുസ്തകം ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP