Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായങ്ങൾ നടത്തി

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായങ്ങൾ നടത്തി

പാലക്കാട്: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിവാർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന വെൽഫെയർ പാർട്ടിയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അവശ്യ സാധനങ്ങൾ വിതരണം നടത്തി.

വടക്കഞ്ചേരി, കൊല്ലങ്കോട്, നെമ്മാറ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലും കൊഴിഞ്ഞാമ്പ റക്കടത്തുള്ള കരടിപ്പാറ പുറംപോക്ക് ഭൂമിയിൽ നിവസിക്കുന്നവർക്കും പുതപ്പ്, ബനിയൻ, ബക്കറ്റ്, നാപ്കിൻസ്, ബ്രഷ്, പേസ്റ്റ്, സോപ്പ്, വസ്ത്രങ്ങൾ,അരി, കുടിവെള്ളം, മറ്റ് ഭക്ഷ്യ വസ്തുക്കൾ എന്നിവ വിതരണം ചെയ്തു.കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് മെമ്പർ കാളീശ്വരി സംഘത്തെ സ്വീകരിച്ചു.

പരിവാർ ഫൗണ്ടേഷൻ അംഗങ്ങളായ ഹാരിഷ്, വരലക്ഷ്മി, ലോകേന്ദ്ര, വിനോദ് കുമാർ, ദീക്ഷിത് ഗൗഡ, കാർത്തിക് എന്നിവർ നേതൃത്വം നൽകി.വെൽഫെയർ പാർട്ടി നേതാക്കളായ അജിതുകൊല്ലങ്കോട്, പ്രദീപ് നെന്മാറ, റഷാദ് പുതുനഗരം, അക്‌ബറലി കൊല്ലങ്കോട്, ഷാഹിദ് അസ്ലം, നിഷാറത്തലി, പ്രമോദ് നെന്മാറ എന്നിവരും സംഘത്തിലുണ്ടായിരുന്നു....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP