Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചങ്ങാതിക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി പഠനോപകരണങ്ങൾ വിതരണം

ചങ്ങാതിക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി പഠനോപകരണങ്ങൾ വിതരണം

തിരുവനന്തപുരം : ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റ്റിലെ 18 വയസിനു താഴെയുള്ള 25 കുഞ്ഞുങ്ങൾക്ക് ചങ്ങാതിക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുഞ്ഞുങ്ങളിലെ ജനന്മനാലുണ്ടാകുന്ന വൈകല്യങ്ങൾ, പഠന വൈകല്യം, സംസാര വൈകല്യം, കേൾവിക്കുറവ്, നേത്യ വൈകല്യങ്ങൾ എന്നിവയ്ക്ക് സൗജന്യ ചികിത്സ നൽകുന്ന കുട്ടികൾക്കാണ് സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരിയുടെ നേതൃത്വത്തിൽ ഡി.ഇ.ഐ.സി സെന്ററിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുകയും, ആതുരസേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന ചങ്ങാതിക്കൂട്ടത്തിന്റെ സഹായത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ആരോഗ്യകേരളം കൗരാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ. അമർ ഷെർജി ഫെറ്റിൽ, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. സ്റ്റാൻലി ജെയ്ൻ, ഡിഇഐസി മെഡിക്കൽ ഓഫീസർ ഡോ. റ്റിഷ, ചാങ്ങാതിക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശങ്കർ. ജി. എസ് എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP