Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെബാസ്റ്റ്യൻ പോൾ ചെയർമാൻ; അമീൻ പ്രസിഡന്റ്; ഷാജൻ സ്‌കറിയ ജനറൽ സെക്രട്ടറി; മുജീബ് ട്രഷറർ: ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി

സെബാസ്റ്റ്യൻ പോൾ ചെയർമാൻ; അമീൻ പ്രസിഡന്റ്; ഷാജൻ സ്‌കറിയ ജനറൽ സെക്രട്ടറി; മുജീബ് ട്രഷറർ: ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോൾ ചെയർമാനാണ്. ഇവാർത്ത മാനേജിങ് എഡിറ്റർ അൽ അമീൻ പുതിയ പ്രസിഡന്റായും മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ പുതിയ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പ്രവർത്തിക്കുന്നത് കാസർഗോഡ് വാർത്ത മാനേജിങ് എഡിറ്റർ അബ്ദുൾ മുജീബാണ്. വൈസ് പ്രസിഡന്റ് സത്യം എഡിറ്റർ വിൻസന്റ് നെല്ലിക്കുന്നേൽ ആണ്. ജോയിന്റ് സെക്രട്ടറിമാർ (1) ഷാജി ജോൺ മെട്രോ മാറ്റിനി, (2) അജയ് മുത്താന വൈഗ ന്യൂസ്.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

  • സുഹൈൽ - ഡൂൾ ന്യൂസ്
  • സോയ്‌മോൻ മാത്യു - മലയാളി വാർത്ത
  • വിജേഷ് - ഈസ്റ്റ്‌കോസ്റ്റ്
  • ബിനു ഫാൽഗുണൻ - വൺ ഇന്ത്യ
  • കുഞ്ഞിക്കണ്ണൻ - കെ വാർത്ത
  • ഷബീർ - ബിഗ് ന്യൂസ്
  • ബിജ്‌നു - കേരള ഓൺലൈൻ
  • ശ്രീജിത് - ട്രൂ വിഷൻ
  • ഷാജി - എക്സ്‌പ്രസ് കേരള

ട്രിവാൻഡ്രം ക്ലബിൽ വച്ച് കഴിഞ്ഞ ദിവസം കൂടിയ വാർഷിക പൊതുയോഗത്തിലാണ് പുതിയ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് വച്ച് മന്ത്രിമാരും മുതിർന്ന മാധ്യമ പ്രവർത്തകരും അടങ്ങുന്ന പ്രമുഖരെ ഉൾപ്പെടുത്തി അഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കാൻ യോഗം തീരുമാനിച്ചു. സോയ്‌മോൻ മാത്യുവിന്റെ നേതൃത്വത്തിൽ അതിനുവേണ്ടി പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി. ന്യൂ മീഡിയ രജിസ്‌ട്രേഷൻ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പിആർഡിയുമായി സഹകരിച്ച് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. അംഗത്വത്തിനായി പുതിയതായി അപേക്ഷിച്ച അഞ്ച് ഓൺലൈൻ പത്രങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ കമ്മിറ്റിയെ നിയമിച്ചു.

കോം ഇന്ത്യയുടെ പുതിയ വെബ്‌സൈറ്റിന് രൂപം നൽകാൻ വൺ ഇന്ത്യ മലയാളത്തിലെ ഷിനോദ് എടക്കാടിനെ ചുമതലപ്പെടുത്തി.

ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തിൽ ഓഫീസും രണ്ട് എഡിറ്റോറിയൽ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോർട്ടലുകൾക്ക് മാത്രമാണ് കോം ഇന്ത്യയിൽ അംഗത്വം നൽകുന്നത്. ഈ യോഗ്യത ഉള്ള ന്യൂസ് പോർട്ടലുകൾക്ക് അംഗത്വത്തിനായി ചുവടെ കൊടുത്തിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്. വേണ്ടത്ര പരിശോധനകൾക്ക് ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ യോഗ്യതയുള്ളവർക്ക് കോം ഇന്ത്യയിൽ പ്രവേശനം നൽകും.

ഇ-മെയിൽ വിലാസം:- [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP