എറണാകുളം ജില്ല ബധിര അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രവണ സഹായികൾ വിതരണം ചെയ്തു
December 22, 2016 | 10:57 AM | Permalink

സ്വന്തം ലേഖകൻ
ആലുവ: ഏറണാകുളം ജില്ല ബധിര അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് സൗജന്യമായി ശ്രവണ സഹായികൾ വിതരണം ചെയ്തു. ആദ്യ ഘട്ടത്തിൽ ആറു പേർക്കാണു ശ്രവണ സഹായികൾ നൽ കിയത്.
ഇന്നസെന്റ് എംപി വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ ചെയർമാൻ പി.എച്ച്.എം. ത്വൽ ഹത്ത് അദ്ധ്യഷത വഹിച്ചു. അൻ വർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്സൺ ലിസി ഏബ്രാഹം, വാഴക്കുളം ബ്ല്ലോക്ക് പഞ്ചായത്തംഗം സി.കെ.ജലീൽ, ഡി.എ.ഡ്ബ്ല്ലൂ.എഫ് ജില്ല സെക്രട്ടറി ഷൈജൂ ദാസ്, എന്നിവർ സംസാരിച്ചു. അഡ്വ.സി.എച്ച്.റൗഷൽ സ്വാഗതവും സി.ഗിരിജ നന്ദിയും പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികളായ എസ്. മുരളീധരൻ നായർ, വി.പി.ജയങ്കർ, സി.എൻ. ഷെഫീക്ക്,സി.ബി. വിപിൻ,ലിൻസി തോമസ് എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന അംഗങ്ങളുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ചൂണ്ടി സ്നേഹാലായം ഡയക്ടർ ഫാ.ജോർജ്ജ് കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.