Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിസ്ഥിതി പ്രവർത്തകർ വികസന പദ്ധതികളെയല്ല പദ്ധതികൾ ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെയാണ് എതിർക്കുന്നത്: പശ്ചിമഘട്ട സംരക്ഷണസമിതി

പരിസ്ഥിതി പ്രവർത്തകർ വികസന പദ്ധതികളെയല്ല പദ്ധതികൾ ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെയാണ് എതിർക്കുന്നത്: പശ്ചിമഘട്ട സംരക്ഷണസമിതി

മല്ലപ്പള്ളി: പരിസ്ഥിതി പ്രവർത്തകർ വികസന പദ്ധതികളെ എതിർക്കുന്നുവെന്നവാദം കോർപ്പറേറ്റുകൾ സമൂഹത്തിൽ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും, പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെയല്ല അതിലൂടെയുണ്ടാകുന്നപാരിസ്ഥിതിക സാമൂഹ്യ പ്രശ്‌നങ്ങളെയാണെന്നും അതുമുന്നിൽ കണ്ടുള്ള പ്രതിരോധങ്ങൾ ശക്തിപ്പെടുത്താനുള്ള ആഹ്വാനവുമായി പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സമ്മേളനം സമാപിച്ചു.

വികസനത്തിന്റെ പേരിൽ ശാസ്ത്രീയ പഠനങ്ങളില്ലാതെപല പദ്ധതികളും അടിച്ചേൽപ്പിക്കുന്നത് സാമ്പത്തിക താൽപര്യങ്ങൾക്കു വേണ്ടിയാണെന്നുംഅതിന്റെ ഉദാഹരണമാണ് പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയെന്നും പെരുന്തേനരുവിയിലെ ജലലഭ്യത മനസിലാക്കാതെ പദ്ധതി നടപ്പാക്കിയത് തികഞ്ഞ പരാജയമായിത്തീരുമെന്നും സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിവക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.പൊതു ജനങ്ങളുടെ അഭിപ്രായം കേൾക്കാതെയും പാരിസ്ഥിതിക ആഘാത പഠന നിയമങ്ങൾ പാലിക്കാതെ ലക്ഷങ്ങൾ കോഴവാങ്ങിയാണ് ജില്ലയിൽ ആറ് ക്വാറികൾക്ക് കളക്ടർ അടങ്ങുന്ന ജില്ല പരിസ്ഥിതി ആഘാത പഠന നിർണ്ണയ അഥോറിറ്റി അനുമതി നൽകിയതെന്നും ഇത് പുനപരിശോധിക്കണമെന്നും കൃഷിക്കു വേണ്ടി തരിശുഭൂമി പതിച്ച് നൽകിയ മണ്ണടി കന്നിമലയിൽ യാതൊരുവിധ ഖനന പ്രവർത്തികൾക്കും അനുമതി നൽകരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ ടി.കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്ര ട്ടറി പി. എസ് രവി ഡോ: എ ലത അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ കൺവീനർ എസ്.ബാബുജി ,എൻ.കെ.സുകുമാരൻനായർ, അവിനാഷ് പള്ളീനഴികത്ത് പ്രഫ: ഫിലിപ്പ് എം തോമസ് ,പ്രഫ: ബിജിഎബ്രഹാം സത്യൻ ടി.എം ,ഇ പി.അനിൽ ,ബിജു വി ജേക്കബ് ,റജി മലയാലപ്പുഴ എന്നിവർ സംസാരിച്ചു.

അവിനാഷ് പള്ളീനഴികത്തിന് പ്രസിന്റായും റജി മലയാലപ്പുഴയെ സെക്രട്ടറിയായും അനിൽ സി പള്ളിക്കകലിനെ ജോ: സെക്രട്ടറിയായും ബാബു ജോൺ വൈസ് പ്രസിഡന്റായുമുള്ള 27 അംഗ ജില്ലാ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP