Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേദിക് വാസ്തു ശാസ്ത്ര വിദഗ്ധൻ ഡോ .നിശാന്ത് തോപ്പിൽ കേരളത്തിൽ

വേദിക് വാസ്തു ശാസ്ത്ര വിദഗ്ധൻ ഡോ .നിശാന്ത് തോപ്പിൽ കേരളത്തിൽ

ശ്രീശ്രീ രവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും തൃശ്ശൂർ വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ ഉപദേഷ്ടാവും, പ്രിൻസിപ്പലുമായ വാസ്തു ശാസ്ത്ര വിദഗ്ദൻ ഡോ .നിശാന്ത് തോപ്പിൽ വിദേശ പര്യടനം കഴിഞ്ഞു കേരളത്തിലെത്തി.

ഭാരത സർക്കാരിന്റെ ദേശീയ തൊഴിൽ വിദ്യാകേന്ദ്രത്തിന്റെ അംഗീകാരത്തോടുകൂടി കേരളത്തിൽ ആദ്യമായി വാസ്തുശാസ്ത്ര ഡിപ്ലോമ കോഴ്‌സ് ആരംഭിച്ച തൃശ്ശൂരിലെ വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ ഡോ.നിശാന്ത് തോപ്പിലിന് വമ്പിച്ച വരവേൽപ്പ് നൽകുകയുണ്ടായി. പാരമ്പര്യ വാസ്തുവിദഗ്ധരിൽനിന്ന് വാസ്തു ശാസ്ത്രം പഠിച്ച ഡോ നിശാന്ത് തോപ്പിൽ 18 ഓളം വാസ്തു ശാസ്ത്ര വിഷയങ്ങളിൽ ഇന്ന് വിദഗ്ധനാണ് വാസ്തുതത്ത്വങ്ങൾ പാലിക്കാതെ നിർമ്മിച്ച വീടുകളിലെ ദോഷങ്ങൾക്ക് പരിഹാരം ആരായുന്നതിനും വാസ്തു തത്വങ്ങൾ അനുസരിച്ചുള്ള പുതിയ ഗൃഹനിർമ്മാണത്തിന് നിർദ്ദേശങ്ങൾ തേടിയും, മുൻപ് നിർമ്മിച്ചിരിക്കുന്ന ഗൃഹത്തോട് കൂടി മറ്റ് നിർമ്മിതികൾ കൂട്ടിച്ചേർക്കേണ്ടി വരുമ്പോൾ വാസ്തു ദോഷം ഒഴിവാക്കി എടുക്കുന്നതിനുമൂള്ള ഉപദേശം തേടുന്നതിനുമായാണ് പലരും ഇദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കായി കൂടിക്കാഴ്‌ച്ചകൾ നടത്തുന്നത്.മാറുന്ന ജീവിതസാഹചര്യങ്ങൾക്കനുകൂലമായി ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും വന്ന് പൊളിച്ചുമാറ്റലുകളില്ലാതെയുള്ള വാസ്തുശാസ്ത്ര പരിഹാര മാർഗ്ഗങ്ങൾ നൽകിവരുന്ന ഇന്ത്യയിലെ പ്രമുഖ വാസ്തു കൺസൽട്ടന്റ് കൂടിയാണ് ഡോ . നിശാന്ത് തോപ്പിൽ.

വാസ്തു ശാസ്ത്രത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവ് സാധാരണക്കാർക്കും വാസ്തുശാസ്ത്ര പണ്ഡിതന്മാർക്കും നൽകുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ശാഖകൾ തൃശ്ശൂർ ,എറണാകുളം, കോഴിക്കോട് ,ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്നതായറിയുന്നു. ഇവിടെ നിന്നും കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഗവർമെന്റ് അംഗീകാരമുള്ള വാസ്തുശാസ്ത്ര വിദഗ്ധരായി പ്രാക്ടീസ് ചെയ്യാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി.

വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ കോഴിക്കോട് ശാഖയിൽ സർക്കാർ അംഗീകാരമുള്ള വാസ്തുഡിപ്ലോമ കോഴ്സ് ഓഗസ്റ്റ് മാസം ആരംഭിക്കുന്നതാണെന്നും 2018 - 19 ബാച്ചിലേക്കുള്ള'' വൺ ഈയർ ഡിപ്ലോമ ഇൻ വേദിക് വാസ്തുശാസ്ത്ര'' - ഡിപ്ലോമ കോഴ്സിന്റെ പുതിയ അപേക്ഷകൾ പ്ലസ് 2 പാസ്സായവരിൽ നിന്നും ജൂലായ് 25 വരെ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം , പൂജ തുടങ്ങിയ വാസ്തുശാസ്ത്ര അനുബന്ധ പരിശീലനങ്ങളുമുൾക്കൊള്ളുന്ന ഈ കോഴ്സിൽ മാർത്താണ്ഡം , അപരാജിത , പ്രജ്ഞ , മനുഷ്യാലയചന്ദ്രിക , അഗ്‌നിപുരാണം , നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണത്രെ ക്ളാസ്സുകൾ നടക്കുക . വാസ്തുശാസ്ത്രത്തോട് താല്പര്യമുള്ള ആർക്കും ജാതിമത ഭേദമില്ലാതെ പ്രവേശനം നൽകിക്കൊണ്ടാണ് തൃശ്ശൂർ കേന്ദ്രമായി ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.ലോകത്തിലെ 18 ഓളം തരത്തിലുള്ള വാസ്തു ശാസ്ത്ര വിഷയങ്ങളിൽ ഇതിനകം പ്രാവീണ്യം നേടിയിട്ടുള്ള വാസ്തു വിദഗ്ധൻ ഡോ .നിശാന്ത് തോപ്പിലിന് തിരുവനന്തപുരം ശ്രീപത്മനാഭ ഹിന്ദുധർമ്മ സഭയുടെ വാസ്തുരത്‌ന പുരസ്‌കാരം മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ ഈ അടുത്ത സമയത്താണ് സമർപ്പിച്ചത്.

യൂ എൻ ഇക്കണോമിക്‌സ് ആൻഡ് സോഷ്യൽ കൗൺസിലിൽ സമർപ്പിച്ച കേരളീയ ക്ഷേത്രവാസ്തു എന്ന തീസിസിന് ഇദ്ദേഹത്തിന് നേരത്തെ അന്താരാഷ്ട്ര പുരസ്‌കാരവും ലഭിച്ചിരുന്നു വീടുകളിലും സ്ഥാപനങ്ങളിലും വന്ന് പൊളിച്ചുമാറ്റലുകളില്ലാതെയുള്ള വാസ്തുശാസ്ത്ര പരിഹാര മാർഗ്ഗങ്ങൾ റിസൾട് ഓറിയന്റായി നൽകുന്നതിന് പുറമെ വാസ്തുശാസ്ത്ര വിധിപ്രകാരം കെട്ടിടങ്ങൾ നിർമ്മിച്ചു നൽകാറുമുള്ള ഡോ.നിശാന്ത് ഇന്ത്യയിലെ പ്രമുഖ ആർട് ഓഫ് ലിവിങ് സീനിയർ പരിശീലകൻ കൂടിയാണ്.

വിദ്യാർത്ഥികളിൽ പഠനനിലവാരം ഉയർത്താനും ഉത്തമപൗരന്മാരാക്കിമാറ്റാനുമായി ശ്രീശ്രീരവിശങ്കർ പ്രത്യേകം രൂപകല്പനചെയ്ത ആർട് ഓഫ് ലിങ് വിദഗ്ദ്ധപരിശീലനം ഇന്ത്യയിലെ ഒട്ടുമുക്കാൽ സംസ്ഥാനങ്ങളിലും ഡോ .നിഷാന്ത് തോപ്പിൽ ഇതിനകം നടത്തികഴിഞ്ഞിട്ടുണ്ട് വാസ്തു പരിശോധനകൾക്കും മറ്റും ബന്ധപ്പെടാനാഗ്രഹിക്കുന്നവർക്ക് 9744 830 888 ഫോൺനമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP