Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു

സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു

തിരുവനന്തപുരം: ലോക ദൗമദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഭൗമ ദിനം 2018 ആചരിക്കും.

2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ഗാന്ധി ഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഗോ ഗ്രീൻ ഗോ ക്ലീൻ എന്ന വിഷയത്തിൽ പൊതു പ്രഭാഷണവും സംഘടിപ്പിക്കും. പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലാണ് ക്വിസ് മത്സരം നടക്കുക. മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങളിൽ ഒന്നാം വിഭാഗത്തിൽ പ്രൈമറി ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പ്രകൃതി വിഭവങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയാകും മത്സരം.

ഊർജ്ജ സ്രോതസുകളെ (പരമ്പരാഗതവും പരമ്പരാഗതമല്ലാതെയുമുള്ളവ) അടിസ്ഥാനമാക്കി ക്ളാസ് ആറ് മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടാം വിഭാഗത്തിലും , പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആഗോള താപനവും അതിന്റെ പരിണിത ഫലങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാം വിഭാഗത്തിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ഓരോ ടീമിലും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും [email protected] എന്ന ഇ-മെയിലിലോ 0471 2722151, 9895375211, എന്ന ടെലിഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP