Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിസ്ഥിതി സൗഹൃദത്തിന് വിത്ത്പേനയുമായി കല്ലടിക്കോട് ജനമൈത്രി പൊലീസ്‌സ്റ്റേഷൻ

പരിസ്ഥിതി സൗഹൃദത്തിന് വിത്ത്പേനയുമായി കല്ലടിക്കോട് ജനമൈത്രി പൊലീസ്‌സ്റ്റേഷൻ

കല്ലടിക്കോട്:ഭിന്നശേഷിക്കാർ നിർമ്മിക്കുന്നപേപ്പർ ഹരിതപേനക്ക് പിന്തുണയുമായി കല്ലടിക്കോട് ജനമൈത്രിപൊലീസ് സ്റ്റേഷൻ.ജൂൺ5ന് പരിസ്ഥിതിദിനത്തിൽ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളുടെഉദ്ഘാടന ചടങ്ങിൽ എസ്‌ഐ.മനോജ് കെ.ഗോപി വിത്ത് പേനകൾ ഏറ്റുവാങ്ങും.

ഭിന്നശേഷിയുള്ള അനേകം പേരാണ് അവരുടെ വീടുകളിൽ പേനയും കുടയും
നിർമ്മിക്കുന്നത്. പേനയുടെ അറ്റത്ത് ഒരു പച്ചക്കറി വിത്ത് വച്ചിരിക്കുന്നതുകൊണ്ടാണ് ഇവ വിത്ത്‌പേനകൾ എന്ന പേരിൽ അറിയപ്പെടുന്നത്.ഉപേക്ഷിക്കുന്ന പേനയുടെ അറ്റത്തുള്ള വിത്ത് അനുകൂല കാലാവസ്ഥ ലഭിച്ചാൽമുളപൊട്ടും.പ്‌ളാസ്റ്റിക് പേന ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പരിസ്ഥിതിപ്രശ്‌നമുണ്ടാക്കുന്നു. ഇതിന് അൽപമെങ്കിലുംപരിഹാരമായാണ് പേപ്പർപേനയെകാണുന്നത്.കൂടാതെ വീൽ ചെയറിലിരുന്നും രോഗ കിടക്കയിൽ കിടന്നും ഇവ നിർമ്മിക്കുന്നസഹോദരങ്ങളുടെ ജീവിതത്തിന് ഒരു കൈത്താങ്ങും.കല്ലടിക്കോട്‌പ്രൈമറി ഹെൽത്ത് സെന്ററിന്റെയും ലയൺസ് ക്ലബ്ബിന്റെയും സേവന ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ്‌ വ്യത്യസ്തബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

'പൂവുകൾ പാടുമ്പോൾ' എന്ന പരിസ്ഥിതി ഗാനത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളും സ്റ്റുഡന്റസ് പൊലീസും ജനമൈത്രി സമിതി അംഗങ്ങളും പരിസ്ഥിതി പ്രവർത്തനത്തിനിറങ്ങും. കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി *എന്റെ മരം* എന്ന ആശയം മുൻനിർത്തിവൃക്ഷ തൈ വിതരണവുംപ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണ റാലിയുമുണ്ടാകും.കരിമ്പ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സി.കെ.ജയശ്രീടീച്ചർ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP