Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയ്യങ്കാളി നിർവ്വഹിച്ചത് ജനാധിപത്യ പോരാട്ടം: എഫ്.ഐ.ടി.യു സാഹോദര്യ സദസ്സ്

അയ്യങ്കാളി നിർവ്വഹിച്ചത് ജനാധിപത്യ പോരാട്ടം: എഫ്.ഐ.ടി.യു സാഹോദര്യ സദസ്സ്

മലപ്പുറം: അരിക് വത്കരിക്കപ്പെട്ട തൊഴിലാളി ജനവിഭാഗത്തെ പുരോഗതിയിലേക്ക് ഉയർത്തികൊണ്ടുവന്ന നേതാവായിരുന്നു മഹാത്മ അയ്യങ്കാളിയെന്ന് എഫ്.ഐ.ടി.യു അയ്യങ്കാളി സാഹോദര്യ സദസ്സ് അഭിപ്രായപ്പെട്ടു.

തൊഴിൽ ചൂഷണത്തിനും വിദ്യഭ്യാസ നിഷേധത്തിനും ഇരയാക്കപ്പെട്ട കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് മത്സ്യബന്ധനത്തിലൂടെ പുതിയ ഉപജീവനവും കണ്ടെത്തിയ സമരരീതിക്കും മഹാത്മ അയ്യങ്കാളി നേതൃത്വം നൽകിയതായി വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കൃഷണൻ കുനിയിൽ പറഞ്ഞു.

മഹാത്മ അയ്യങ്കാളി ദിനത്തോടനുബന്ധിച്ച് മലപ്പുറം എഫ് ഐ ടി യു ഹാളിൽ നടത്തിയ സാഹോദര്യ സദസ്സ് ഉദഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം.

എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം കുട്ടി മംഗലം അനുസമരണ പ്രഭാഷണം നടത്തി. ഗണേശ് വടേരി, ഡോ അത്തീഖ് റഹ്മാൻ, റഷീദ ഖാജ, അറഫാത്ത് പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.

എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി തസ്‌നീം മമ്പാട് സ്വഗതവും സെക്രട്ടറി ഫസൽ തിരൂർക്കാട് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP