Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവ-ലിബറൽ നയങ്ങളെ തൊഴിലാളി ഐക്യത്തിലൂടെ പ്രതിരോധിക്കും - റസാഖ് പാലേരി

നവ-ലിബറൽ നയങ്ങളെ തൊഴിലാളി ഐക്യത്തിലൂടെ പ്രതിരോധിക്കും - റസാഖ് പാലേരി

 മലപ്പുറം: നവ-ലിബറൽ നയങ്ങളെ തൊഴിലാളി ഐക്യത്തിലൂടെ പ്രതിരോധിക്കുമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ട്രേഡ് യൂണിയൻ സംയുക്ത സമിതി സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെയും, നവമ്പർ 9,10,11 തിയ്യതികളിൽ പാർലമെന്റിന് മുമ്പിൽ നടക്കുന്ന മഹാധർണയുടെയും വിജയത്തിനായി എഫ്.ഐ.ടി.യു മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത തൊഴിൽ നിയമങ്ങൾ കുത്തക കോർപറേറ്റു കൾക്ക് വേണ്ടി സർക്കാർഭേദഗതി വരുത്തുകയാണ്. തൊഴിലാളി പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ മുന്നോട്ട് പോയാൽ സർക്കാർ വലിയ വിലനൽകേണ്ടി വരുമെന്നും റസാഖ് പാലേരി പറഞു.ഇന്ത്യയിൽ ദാരിദ്ര്യത്തിന്റെ ആഴം വർദ്ധിക്കുകയാണെന്ന് STU ദേശിയ സെക്രട്ടറി അഡ്വ: റഹ്മത്തുള്ള പറഞ്ഞു.

മോദി സർക്കാർ കോർപറേറ്റുകളുടെ സ്വന്തം സർക്കാറായി മാറിയിരിക്കുകയാണെന്നും ജനവിരുദ്ധ നടപടികളിലൂടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സിഐടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി പറഞ്ഞു. തൊഴിലാളികൾ ഉന്നയിക്കുന്ന 12 ആവശ്യങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ: മോഹൻദാസ് പറഞ്ഞു. സെമിനാറിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. തസ്ലിം മമ്പാട് സ്വഗതവും ഗണേശ് വടേരി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP