Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിൽ നിയമ ഭേദഗതിക്കെതിരെപ്രക്ഷോഭം ശക്തമാക്കും - സുബ്രമണി അറുമുഖം

തൊഴിൽ നിയമ ഭേദഗതിക്കെതിരെപ്രക്ഷോഭം ശക്തമാക്കും - സുബ്രമണി അറുമുഖം

ലക്കാട്: കേന്ദ്ര സർക്കാറിന്റെ തൊഴിൽ നിയമ ഭേദഗതിക്കെതിരെ ദേശവ്യാപകമായി തൊഴിലാളി പ്രക്ഷോഭം ശക്തമാക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ്. ഐ.ടി.യു) ദേശീയ പ്രസിഡണ്ട് സുബ്രമണി അറുമുഖം പറഞ്ഞു.

എഫ്.ഐ.ടി.യു സംസ്ഥാന നേതൃസംഗമം പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ നിന്നുമാരംഭിച്ച നിയമ ഭേദഗതി ബിസിനസ് സൗഹൃദ നിക്ഷേപം എന്ന ഓമനപേരിട്ട് കേരളത്തിൽ നടപ്പാക്കാനുള്ള ഇടതു സർക്കാറിന്റ നീക്കം അത്യന്തം പ്രതിഷേധാർഹമാണ്.രൗദ്ര വർഗീയതയും കുത്തകവൽക്കരണവും നരേന്ദ്ര മോദി സർക്കാറിന്റെ ജന വിരുദ്ധതയുടെ തെളിവാണ്.ഇതിനെതിരെ മുഴുവൻ സമൂഹവും പ്രതിരോധം തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു.ദേശീയ കമ്മിറ്റിയംഗം സുരേന്ദ്രൻ കരിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.രണ്ടാമത്തെ സെഷൻവെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിർവഹിച്ചു.

പിണറായി സർക്കാർ തൊഴിലാളി വഞ്ചനയാണ് നടക്കുന്നതെന്നും നോക്കുകൂലി നിർത്താമെന്ന പേരിൽ കൊണ്ടുവന്ന ചുമട്ടുതൊഴിലാളി നിയമ ഭേദഗതി സംഘടിതമേഖലയിൽ തൊഴിൽ നഷ്ടപ്പെടുത്തുന്ന നിയമമാണ്. പീടിക തൊഴിലാളി നിയമത്തിലെ ഭേദഗതിയും തൊഴിലാളി വിരുദ്ധവും സംരംഭകർക്ക് മാത്രം അനുകൂലവുമാണ്.ഇത്തരത്തിൽ വർഗ വഞ്ചനാ നിലപാട് സ്വീകരിക്കുന്ന സർക്കാറിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറിഎം.ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു.യൂണിയനുകളുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ദേശീയ പ്രസിഡണ്ട് സുബ്രമണി അറുമുഖം വിതരണം ചെയ്തു. വെബ് സൈറ്റ് www.fitukerala.com പ്രകാശനം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിർവഹിച്ചു.വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട്, എഫ്. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി, ട്രഷറർ പി. ലുഖ്മാൻ, ജില്ലാ പ്രസിഡണ്ട് കെരീം പറളിഎന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP