Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ് വൺ സീറ്റ്: മലപ്പുറം ജില്ലയിലെ സീറ്റ് ക്ഷാമത്തിനെതിരെ ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്

പ്ലസ് വൺ സീറ്റ്: മലപ്പുറം ജില്ലയിലെ സീറ്റ് ക്ഷാമത്തിനെതിരെ ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: പ്ലസ് വൺ അപേക്ഷ സമർപ്പണത്തിന്റെ സമയം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ സീറ്റ് ക്ഷാമത്തിന്റെ കാര്യത്തിൽ മൗനം തുടരുന്ന സർക്കാറിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി പ്രക്ഷോഭത്തിന്. നിലവിലെ അപേക്ഷകരുടെ എണ്ണമെടുത്താൽ തന്നെ അത് ജില്ലയിലെ പ്ലസ് വൺ സീറ്റുകളെക്കാൾ അധികമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളുടെയും പ്രവാസി വിദ്യാർത്ഥികളുടെയും അപേക്ഷ സമർപ്പണം കൂടി നടന്നാൽ സീറ്റ് ക്ഷാമം രൂക്ഷമാവും. അവസാന നിമിഷത്തെ സീറ്റ് വർധനവ് എയ്ഡഡ് -സർക്കാർ സ്‌ക്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളുടെ പേര് പറഞ്ഞ് തള്ളാനുള്ള സാധ്യതയുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജനപ്രതിനികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും നിവേദനങ്ങൾ സമർപ്പിക്കുമെന്നും മണ്ഡലം തലങ്ങളിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, സാബിക് വെട്ടം, ആസിഫലി, നസീഹ മലപ്പുറം, ബാസിത് താനൂർ, അഷ്ഫാഖ് മഞ്ചേരി, അബ്ദുൽ ബാസിത്, റബീ ഹുസൈൻ തങ്ങൾ, ഷിബാസ് പുളിക്കൽ, ഷാഫി കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു. വൺ സീറ്റ്: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: പ്ലസ് വൺ അപേക്ഷ സമർപ്പണത്തിന്റെ സമയം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ സീറ്റ് ക്ഷാമത്തിന്റെ കാര്യത്തിൽ മൗനം തുടരുന്ന സർക്കാറിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി പ്രക്ഷോഭത്തിന്. നിലവിലെ അപേക്ഷകരുടെ എണ്ണമെടുത്താൽ തന്നെ അത് ജില്ലയിലെ പ്ലസ് വൺ സീറ്റുകളെക്കാൾ അധികമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളുടെയും പ്രവാസി വിദ്യാർത്ഥികളുടെയും അപേക്ഷ സമർപ്പണം കൂടി നടന്നാൽ സീറ്റ് ക്ഷാമം രൂക്ഷമാവും. അവസാന നിമിഷത്തെ സീറ്റ് വർധനവ് എയ്ഡഡ് -സർക്കാർ സ്‌ക്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളുടെ പേര് പറഞ്ഞ് തള്ളാനുള്ള സാധ്യതയുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജനപ്രതിനികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും നിവേദനങ്ങൾ സമർപ്പിക്കുമെന്നും മണ്ഡലം തലങ്ങളിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, സാബിക് വെട്ടം, ആസിഫലി, നസീഹ മലപ്പുറം, ബാസിത് താനൂർ, അഷ്ഫാഖ് മഞ്ചേരി, അബ്ദുൽ ബാസിത്, റബീ ഹുസൈൻ തങ്ങൾ, ഷിബാസ് പുളിക്കൽ, ഷാഫി കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP