Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രറ്റേണിറ്റി ഉപരോധ സമരം വിജയം; വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചു

ഫ്രറ്റേണിറ്റി ഉപരോധ സമരം വിജയം; വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചു

തേഞ്ഞിപ്പലം: സെൻട്രൽ യൂണിവേഴ്‌സിറ്റി അഡ്‌മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉടൻ നൽകുക, പ്രൈവറ്റ് വിദ്യാർത്ഥികളുടെ സപ്ലിമെന്ററി റിസൽട്ട് ഉടൻ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാഭവൻ ഉപരോധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരുടെ സമരം വിജയം. ജെ എൻ യു അടക്കമുള്ള ഉന്നതസർവകലാശാലകളിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ച യൂണിവേഴ്‌സിറ്റിയിലെ പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാവാതിരുന്ന യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥക്കെതിരെയാണ് വിദ്യാർത്ഥികൾ പരീക്ഷാഭവൻ ഉപരോധിച്ചത്.

യൂണിവേഴ്‌സിറ്റി കവാടത്തിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാതെ പിരിഞ്ഞുപോവില്ലെന്ന മുദ്രാവാക്യവുമായി പരീക്ഷാഭവൻ ഉപരോധിക്കുകയായിരുന്നു. തുടർന്ന് എക്‌സാം കൺട്രോളറുമായി ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കളായ കെ.എസ്.നിസാർ, കെ.കെ.അശ്‌റഫ്, പി.ബി.എം. ഫർമീസ് എന്നിവരും വിദ്യാർത്ഥിനികളും നടത്തിയ ചർച്ചയിലും അധികൃതർ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചെങ്കിലും സമരക്കാർ പിരിഞ്ഞു പോവാൻ തയ്യാറായില്ല. തുടർന്ന് നേതാക്കളും വിദ്യാർത്ഥിനികളും പരീക്ഷാ കൺട്രോളറുടെ മുറിയിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചപ്പോൾ പരീക്ഷാ കൺട്രോളർ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു.

ഒടുവിൽ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ലഭിച്ചതിന് ശേഷം മാത്രമാണ് സമരക്കാർ ഉപരോധം അവസാനിപ്പിച്ചത്. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ ഉപരോധം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെഎസ് നിസാർ, സെക്രട്ടേറിയറ്റംഗം അശ്‌റഫ്. കെ.കെ, സംസ്ഥാനസമിതി അംഗങ്ങളായ പി.ബി.എം ഫർമീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സമിതിയംഗം മുജീബ് പാലക്കാട്, വാഹിദ് കോഴിക്കോട്, തഷ് രീഫ് മമ്പാട്, സഫ പൂവല്ലൂർ, ദിലാന തസ്‌നീം, അസ്മ മൻഹാം എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP