Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിഗ്രി, പി.ജി കോഴ്‌സ്: ഫ്രറ്റേണിറ്റി സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

ഡിഗ്രി, പി.ജി കോഴ്‌സ്: ഫ്രറ്റേണിറ്റി സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

മലപ്പുറം : പുതിയ ബിരുദ - ബിരുദാനന്തര കോഴ്‌സുകൾ അനുവദിച്ച ലിസ്റ്റിൽ മലപ്പുറം ജില്ലയെ പൂർണ്ണമായും അവഗണിച്ചതിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ടൗണിൽ സർക്കാർ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം ജില്ല വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി ഹബീബ റസാഖ്, സെക്രട്ടറി ഷാഫി കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് ജില്ല സെക്രട്ടറി അഫ്‌സൽ മങ്കട, അജ്മൽ തോട്ടോളി, റസീൻ ബാബു, ജസീം സയ്യാഫ്, ദാനിഷ് മങ്കട എന്നിവർ നേതൃത്വം നൽകി.

ജില്ലയിലെ വിവിധ കാമ്പസുകളിലും ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
--

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP