Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ ഭാവനകൾ കാമ്പസുകളിലൂടെ ആവിഷ്‌കരിക്കപ്പെടണം : കെ.വി സഫീർ ഷാ

സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ ഭാവനകൾ കാമ്പസുകളിലൂടെ ആവിഷ്‌കരിക്കപ്പെടണം : കെ.വി സഫീർ ഷാ

മലപ്പുറം: സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ പുതിയ ജനാധിപത്യ ഭാവനകൾ കാമ്പസുകളിലൂ ടെയാണ് ആവിഷ്‌കരിക്കപ്പെടേണ്ടതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീർ ഷാ. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രഖ്യാപന സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പു ജനാധിപത്യം രാജ്യത്തിന് സമ്മാനിച്ചത് വിവിവേചനങ്ങളും നീതിനിഷേധങ്ങളും അപരവത്കരണങ്ങളും മാത്രമാണ്. സമൂഹത്തിലെ വലിയൊരു വിഭാഗം ജനതയും പുറത്തേക്ക് മാറ്റി നിർത്തപ്പെട്ട സാമൂഹ്യ രാഷ്ട്രീയ ജനാധിപത്യ വ്യവഹാരങ്ങളിൽ ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം ഇടമുള്ള അവസ്ഥയാണുള്ളത്. ജാതീയവും മതപരവും ലിംഗ പ്രാദേശിക വർഗപരവുമായ കാരണത്താൽ മാറ്റി നിർത്തപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ ഈ ബഹുഭൂരിപക്ഷ ജനവിഭാഗങ്ങളുടെ രാഷ്ട്രീയമായ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ സാമൂഹ്യ നീതി മുന്നണിയുടെ തെരെഞ്ഞെടുപ്പ് വിജയം പുതിയ ജനാധിപത്യ ഭാവനകളെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കാമ്പസുകളിൽ ശക്തി പ്രാപിച്ചു വരുന്ന ഈ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഫ്രറ്റേണിറ്റി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിർഭയത്വത്തിന്റെ രാഷ്ട്രീയമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്മുന്നോട്ടു വെക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു. നിര്ഭയത്വമുള്ള യുവനിരക്ക് മാത്രമേ സംഘ്പരിവാർ ഫാസിസത്തെ പ്രതിരോധിക്കാൻ സാധിക്കൂ. യുവാക്കളേയും വിദ്യാർത്ഥികളേയുമാണ് സംഘ്പരിവാർ ഭയക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് കെ.വി സഫീർ ഷാ പ്രഖ്യാപിച്ചു. പ്രഥമ ജില്ല കമ്മിറ്റിയെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെമ്മാറ പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ അഷ്റഫ് ഭാരവാഹികളെ പരിചയപ്പെടുത്തി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് കാവാട്ട് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.ഐ അബ്ദുൽ റഷീദ്,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എസ് നിസാർ, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, അസറ്റ് ജില്ല സെക്രട്ടറി ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ശാക്കിർ ചങ്ങരംകുളം നന്ദിയും പറഞ്ഞു.ജില്ലാ ഭാരവാഹികൾക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ട് മലപ്പുറം നഗരത്തിൽ പ്രകടനം നടത്തി. ശരീഫ്, അനില വണ്ടൂർ, സെബ ജോയ്, ശ്രുതി സുബ്രഹ്മണ്യൻ, ഷാക്കിർ താനൂർ, ഹബീബ റസാഖ് എന്നിവർ നേതൃത്വം നൽകി.-

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല പ്രസിഡന്റായി ജസീം സുൽത്താനും ജനറൽ സെക്രട്ടറിമാരായി രജിത മഞ്ചേരി, ജസീൽ മമ്പാട് എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ഷമീമ സക്കീർ, ഹരീഷ് ബാബു, ബഷീർ തൃപ്പനച്ചി (വൈസ് പ്രസിഡന്റ്), ടി ആസിഫലി, പി നസീഹ, സെബ ജോയ്, ബാസിത്ത് മലപ്പുറം, സാലിഹ് കുന്നക്കാവ്, ജബ്ബാർ പെരിന്തൽമണ്ണ (സെക്രട്ടറിമാർ).

എൻ.കെ ഹാദിഖ്, അപർണ്ണ, സി.പി ഹബീബ്, ഷാഫി കൂട്ടിലങ്ങാടി, പി സുകൈന, അഷ്ഫാഖ് മഞ്ചേരി, ഷിഫാന സുബൈർ, ബാസിത് താനൂർ (സെക്രട്ടേറിയറ്റ് അംഗങ്ങൾ). 49 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP