Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിനായകൻ: നീതി നിഷേധത്തിന്റെ ഒരാണ്ട് ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തൃശൂരിൽ പ്രതിഷേധ നിൽപ് സംഘടിപ്പിച്ചു

വിനായകൻ: നീതി നിഷേധത്തിന്റെ ഒരാണ്ട് ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തൃശൂരിൽ പ്രതിഷേധ നിൽപ് സംഘടിപ്പിച്ചു

തൃശൂർ: കേരള പൊലീസ് ദലിത് പിന്നോക്ക വിഭാഗങ്ങളോട് തികഞ്ഞ വിവേചനമാണ് പുലർത്തുന്നതെന്നും അതിന്റെ ഉദാഹരമാണ് വിനായകന്റെ കൊലപാതകമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീർ ഷാ. വിനായകന്റെ മരണത്തിലേക്ക് നയിച്ചത് പൊലീസ് കസ്റ്റഡിയിലെ ശാരീരികവും മാനസികവും പീഡനമാണെന്ന് വ്യക്തമാണ്. എന്നിട്ടും സംഭവം നടന്ന് ഒരു വർഷം പിന്നിന്നിട്ടും പാവറട്ടി സ്റ്റേഷനിലെ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തതിൽ നിഗൂഢതയുണ്ട്.

കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമങ്ങൾ ഉന്നത തലത്തിൽ നടക്കുന്നുണ്ടോ എന്ന സംശയം ഇത് ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വിനായകൻ: നീതിനിഷേധത്തിന്റെ ഒരാണ്ട് ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി കോർപറേഷൻ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച 'പ്രതിഷേധ നിൽപ് ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട് അധ്യക്ഷത വഹിച്ചു.

വിനായകന്റെ കൊലപാതകത്തിനുത്തരവാദികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിഷേധ നിൽപ് ആവശ്യപ്പെട്ടു. വിനായകന്റെ പിതാവ്, ടി.കെ വാസു, എം.കെ അസ് ലം, സുഹൈബ് അലി എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP