Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗെയിൽ വാതക പൈപ്പ്‌ലൈൻ ജനവാസ മേഖലയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാതെ ഒത്തുതീർപ്പ് ഇല്ല; ജനകീയ സമര സമിതി

ഗെയിൽ വാതക പൈപ്പ്‌ലൈൻ ജനവാസ മേഖലയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാതെ ഒത്തുതീർപ്പ് ഇല്ല; ജനകീയ സമര സമിതി

നിർദിഷ്ട കൊച്ചി, മംഗലാപുരം ഗെയിൽ വാതക പൈപ്പ്‌ലൈൻ പദ്ധതി എരഞ്ഞിമാവിൽ ബഹുജന പ്രക്ഷോഭത്തിനു മുമ്പി തടസ്സപ്പെട്ടത് അട്ടിമറിക്കാൻ ഗൂഢനീക്കമെന്ന്‌കോഴിക്കോട് മലപ്പുറം ജില്ലാ ജനകീയ സമരസമിതി ആരോപിച്ചു.

പ്രതിരോധത്തിന്റെമുന്നിൽ പിടിച്ചു നില്കാൻ കഴിയാതെ നിർമ്മാണ പ്രവർത്തിയിൽ നിന്ന് പിൻവാങ്ങിയഗെയിൽ അധികൃതർ ഉണ്ണികുളം പഞ്ചായത്തിൽ തട്ടിക്കൂട്ടിയ പ്രഹസന ചർച്ചയുടെ ഭാഗമായിഗെയിൽ സമരം ഒത്തുതീർന്നു എന്ന പത്രവാർത്ത ഇരകളെയും വിവിധ സമര സമിതികളേയുംതെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉണ്ണികുളം തുടങ്ങി 136 ഗ്രാമ പഞ്ചായത്തുകളിൽ കൂടിപൈപ്പ് ലൈൻ കടന്ന് പോവുന്നുണ്ട് 'കേരള സംസ്ഥാനത്ത് ഉള്ള മറ്റ് പഞ്ചായത്തിലെപ്രതിനിധികളോടൊന്നും ആലോചിക്കാതെ അവരൊടുന്നും ചർച്ച ചെയ്യുകയോ ചെയ്യാത്തഇത്തരം തീരുമാനങ്ങൾ അപഹാസ്യമാണ്.

എരഞ്ഞിമാവിൽ ചേർന്ന ഗെയിൽ വിരുദ്ധ ജനകീയ സമരസമിതിയുടെ അടിയന്തര യോഗം മുഖ്യരക്ഷാധികാരി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടാനംചെയ്തു. സമര സമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു.എൻ കെ അഷ്റഫ്,പുതുക്കുടി മജീദ്, ബാവ പവർ വേൾഡ്,അബ്ദുൽ കരീം പഴങ്കൽ, ബഷീറുദ്ധീൻ, സി കെഅബ്ദുറസാഖ്, അബ്ദുൽ ജബ്ബാർ സഖാഫി, പി സി അബ്ദുൽ നാസർ, മുഹമ്മദ് ടി പി, അൻവർകെ സി എന്നിവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP