Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗെയിൽ വിരുദ്ധ സമരം പൊലീസ് അക്രമത്തിൽ പ്രതിഷേധിക്കുക: ജനകീയ സമരസമിതി

ഗെയിൽ വിരുദ്ധ സമരം പൊലീസ് അക്രമത്തിൽ പ്രതിഷേധിക്കുക: ജനകീയ സമരസമിതി

മലപ്പുറം : മരവെട്ടത്തു നടക്കുന്ന ഗെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സമരസമിതി പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച പൊലീസ് നരനായാട്ടിൽ പ്രതിഷേധിക്കണമെന്ന് ഗെയിൽ വിരുദ്ധ ജനകീയ സമരസമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള ഭരണകൂടം പൊലീസുകാരെ ഉപയോഗിച്ച് അവരുടെ ഭൂമി കവർന്നെടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നേതാക്കന്മാരെയും സ്ത്രീകളെയും കുട്ടികളെയും അടക്കം ഭീകരമായി മർദ്ദിച്ച പൊലീസ് ഗെയിലിന്റെ സ്വകാര്യ സേനയെ പോലെയാണ് മരവെട്ടത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ മണ്ണും വീടും ആവാസവ്യവസ്ഥയും സംരക്ഷിക്കുവാനുള്ള ജനകീയ ജനാധിപത്യ പോരാട്ടങ്ങളെ ഭരണകൂടത്തിന്റെ മർദ്ദന ഉപകരണങ്ങൾകൊണ്ട് അടിച്ചൊതുക്കാം എന്നത് വ്യാമോഹം മാത്രമാണ് എന്നും ജനകീയ സമരസമിതി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ഈ വരുന്ന രണ്ടാം തീയതി ജന പ്രതിനിധികളുടെ നേതൃത്വത്തിൽ അതി ശക്തമായ ജനകീയ സമരം മരവട്ടത്ത് അരങ്ങേറുമെന്നും സംയുക്തസമരസമിതി പ്രസ്താവനയിൽ അറിയിച്ചു.

സമരസമിതി ജില്ലാ ചെയർമാൻ പി എ സലാം വൈസ് ചെയർമാന്മാരായ ഇഖ്ബാൽ പൂക്കോട്ടൂർ, പി.പി ഷൗക്കത്തലി, കൺവീണർ പി കെ ബാവ, ജോയന്റ് കൺവീണർ മുനീബ് കാരക്കുന്ന്, ട്രഷറർ എം.കെ മുഹ്‌സിൻ, കൃഷ്ണൻ കനിയിൽ, നെയ്യത്തുർ കുഞ്ഞിമുഹമ്മദ് വരിക്കോടൻ, ഷിഹാബ് പി കെ, എ ഹക്കിം, നാസർ പള്ളിമുക്ക്, സാബിർ മലപ്പുറം എന്നിവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP