Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ പ്രക്ഷോഭം: വെൽഫെയർപാർട്ടി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ പ്രക്ഷോഭം: വെൽഫെയർപാർട്ടി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

മുക്കം: ഗെയിൽ പദ്ധതി ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന്ആവശ്യപ്പെട്ട് ഗെയിൽ വിക്ടിംസ് ഫോറവും ജനകീയ സമരസമിതിയും നടത്തുന്നപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയുടെആഭിമുഖ്യത്തിൽ എരഞ്ഞിമാവിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ചേറ്റൂർ മുഹമ്മദ്, സാറ ടീച്ചർഎന്നിവർ വെൽഫയർ പാർട്ടി സംസ്ഥാന സമിതി അംഗം പി.കെ അബ്ദുറഹ്മാൻ, കോഴിക്കോട്ജില്ലാ വൈസ്. പ്രസി. ടി.കെ മാധവൻ എന്നിവരുടെ കൂടെ എരഞ്ഞിമാവിലെ പ്രക്ഷോഭപ്രദേശം സന്ദർശിച്ചു.

ജനവാസമേഖലകളിലൂടെ ഗെയിൽ പദ്ധതി കടന്നുപോവുന്നത്ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് പി.കെ അബ്ദുറഹ്മാൻ പറഞ്ഞു. ഗെയിൽ പദ്ധതികോർപ്പറേറ്റ് പദ്ധതിയാണെന്നും ജനങ്ങളെ പെരുവഴിയിലാക്കി സുരക്ഷാ മാനദണ്ഡംപാലിക്കാതെ ഗെയിൽ കടന്നുപോകുമ്പോൾ ജനാധിപത്യ രാജ്യത്തിൽ പോലും ജനങ്ങളുടെസ്വസ്ഥമായി ജീവിക്കാനുള്ള മൗലികാ വകാശത്തെയാണ് ഭരണകൂടം നിഷേധിക്കുന്നത്.

കേരളത്തിൽ മാറി മാറി വരുന്ന ഭരണകൂടങ്ങൾ ജനപക്ഷത്ത് നിന്ന് കൊണ്ടും കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി പരിഗണിച്ചു കൊണ്ടും മാത്രമേ വികസന പദ്ധതികൾ നടപ്പിലാക്കേണ്ട തെന്നും പറഞ്ഞു. ജനവാസ മേഖലകളിലൂടെയുള്ള ഗെയിലിനെതിരെഗ്രാമപഞ്ചായത്തിന് പ്രമേയം നൽകുമെന്നും ജനകീയ സമരത്തിന് ഗ്രാമ പഞ്ചായത്ത്പിന്തുണക്കാൻ ഭരണസമിതിയോട് ആവശ്യപ്പെടുമെന്നും വാർഡ് മെമ്പർ ചേറ്റൂർ മുഹമ്മദ്പറഞ്ഞു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഎരഞ്ഞിമാവ് സമരപ്പന്തലിൽ നടന്ന ഐകൃദാർഢ്യ സമ്മേളനം പി.കെ അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. ടി.കെ മാധവൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.

മെമ്പർമാരായ ചേറ്റൂർ മുഹമ്മദ്, സാറ ടീച്ചർ, സുജ ടോം, ജി.അക്‌ബർ എന്നിവരും എൻ.കെഅശ്‌റഫ്, കരീം പഴങ്കൽ പ്രസംഗിച്ചു. ഹമീദ് കൊടിയത്തൂർ സ്വാഗതവും സാലിം ജീറോഡ്‌നന്ദിയും പറഞ്ഞു.ഗെയിൽ വിരുദ്ധ പ്രകടനത്തിന് അബ്ദു മാസ്റ്റർ, സഫീറ കുറ്റിയോട്ട്, അസീസ്തോട്ടത്തിൽ, ബാവ പവർവേൾഡ്, ജാഫർ എന്നിവർ നേതൃത്വം നൽകി. ശക്തമായ ജനകീയപ്രക്ഷോഭത്തെ തുടർന്ന് ഒരാഴ്ചയായി ഗെയിൽ പണി നിർത്തിവെച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP