Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹികമികവിനും നേതൃത്വത്തിനുമായുള്ള ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ് അവാർഡ് തുടർച്ചയായ മൂന്നാംവർഷവും യുഎസ് ടി ഗ്ലോബലിന്

സാമൂഹികമികവിനും നേതൃത്വത്തിനുമായുള്ള ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ് അവാർഡ് തുടർച്ചയായ മൂന്നാംവർഷവും യുഎസ് ടി ഗ്ലോബലിന്

തിരുവനന്തപുരം: സാമൂഹികമികവിനും നേതൃത്വത്തിനുമായുള്ള ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ് അവാർഡ് തുടർച്ചയായ മൂന്നാംവർഷവും യുഎസ് ടി ഗ്ലോബൽ കരസ്ഥമാക്കി. പുത്തൻ സാങ്കേതികതയിലൂടെ മനുഷ്യജീവിതങ്ങൾക്ക് മികവിന്റെ പരിവർത്തനം സാധ്യമാക്കാനുള്ള യുഎസ് ടി ഗ്ലോബലിന്റെ അശ്രാന്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണീ പുരസ്‌കാരം. അടുത്തിടെ മലേഷ്യയിലെ കോലാലംപൂരിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. ആഗോളതലത്തിൽ പുതുയുഗ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് യുഎസ് ടി ഗ്ലോബൽ.

പലവിധ സാമൂഹിക സംരംഭങ്ങളിലൂടെ ജീവിതങ്ങളിൽ മാറ്റം സാധ്യമാക്കാൻ ശ്രമിക്കുന്ന യുഎസ് ടി ഗ്ലോബൽ തങ്ങളുടെ ജീവനക്കാരുടെ ശക്തമായ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ പ്രത്യേക ശ്രദ്ധ കാട്ടുന്നുണ്ട്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ ഉന്നമനം കൈവരിക്കുക, ആരോഗ്യ പരിപാലനത്തിലൂടെയും ശുചിത്വ പദ്ധതികളിലൂടെയും സമൂഹത്തെ ശാക്തീകരിക്കുക, സ്ത്രീകളുടെസ്ഥാനം സമൂഹത്തിന്റെ മുകൾതട്ടിലേക്കുയർത്തുക, അംഗപരിമിതരുടെ തൊഴിൽ സ്വപ്നം സാക്ഷാത്കരിക്കുക എന്നിങ്ങനെ നാല് പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് യുഎസ് ടി ഗ്ലോബലിന്റെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ.

തുടർച്ചയായ മൂന്നാംവർഷവും പ്രവർത്തന മികവിനുള്ള ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ്അവാർഡ് നേടുന്നതിൽ തങ്ങൾ വളരെയധികം അഭിമാനിക്കുന്നുവെന്ന് യുഎസ് ടി ഗ്ലോബൽചീഫ്അഡ്‌മിനിസ്ട്രേറ്റീവ്ഓഫീസറും കൺട്രി ഹെഡുമായ അലക്‌സാണ്ടർ വർഗ്ഗീസ്‌വ്യക്തമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളിൽ മികവിന്റെ മാറ്റംവരുത്തുക എന്ന കാഴ്ചപ്പാടാണ് ഇത്തരംസംരംഭങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സാമൂഹികമൂലധനവും തൊഴിൽ അവസരങ്ങളുമുള്ള ഒരു പുതുയുഗം സൃഷ്ടിക്കാൻ കഴിയുമെന്ന പരിപൂർണവിശ്വാസമാണ് തങ്ങളുടെ വിജയരഹസ്യമെന്നും സന്തോഷം പങ്കിടുന്ന വേദിയിൽ അദ്ദേഹംഅഭിപ്രായപ്പെട്ടു.

യുഎസ് ടി ഗ്ലോബലിന്റെ എച് ആർ വിഭാഗം 2015 ൽ വൈവിധ്യ മികവിനും പ്രഭാവത്തിനും ഈ പുരസ്‌കാരംസ്വന്തമാക്കിയപ്പോൾമികച്ച സാമൂഹിക പ്രതിബദ്ധതാ പരിശീലനത്തിനാണ് 2016ൽ പുരസ്‌കരത്തിന് അർഹമായത്. വിപണനം, നിലവാരം, സാമൂഹികമാറ്റത്തിനായുള്ള
സംരംഭങ്ങൾ , വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികവ് പ്രകടമാക്കുന്ന വ്യക്തികളെയും സംഘടനകളേയും ഏഷ്യയിലുടനീളം തിരിച്ചറിയാൻ അവസരമൊരുക്കുന്നു എന്നത് കൂടിയാണ് ഗോൾഡൻ ഗ്ലോബ്‌ടൈഗേഴ്സ്  പുരസ്‌കാരങ്ങളുടെ സവിശേഷത.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP