Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യാ റബ്ബർമീറ്റ് മാർച്ച് 10നും 11നും ഗോവയിൽ: രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ഇന്ത്യാ റബ്ബർമീറ്റ് മാർച്ച് 10നും 11നും ഗോവയിൽ:  രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

  കോട്ടയം: റബ്ബർബോർഡും റബ്ബർമേഖലയിലെ പ്രമുഖ സംഘടനകളും സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബ്ബർ മീറ്റ് 2016 (ഐ.ആർ.എം. 2016)ന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. മാർച്ച് 10,11 തീയതികളിൽ ഗോവയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ വച്ചു നടക്കുന്ന മീറ്റിന്റെ പ്രധാനവിഷയം 'റബ്ബർമേഖല: ഇനി എന്ത്?'  എന്നതായിരിക്കും.

റബ്ബർമേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ  വർഷംതോറും നടത്തുന്ന സമ്മേളനങ്ങളിൽ മൂന്നാമത്തേതാണ് ഇത്. റബ്ബർരംഗത്തെ എല്ലാ വിഭാഗങ്ങളും മാദ്ധ്യമങ്ങളും റബ്ബർബോർഡും പങ്കെടുക്കുന്ന ഇത്തരമൊരു വാർഷികസമ്മേളനം വിവിധവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതൽ മെച്ചപ്പെടുന്നതിനും അതുവഴി കൂടുതൽ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാഹചര്യമൊരുക്കും.

റബ്ബർരംഗത്തെ ആധുനികപ്രവണതകൾ, പുതിയ മാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനത്തിൽ പ്രധാന ചർച്ചയാകും.  റബ്ബർമേഖല നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ കൂട്ടായി ആവിഷ്‌കരിക്കുന്നതിന് ഐ.ആർ.എം. വേദിയൊരുക്കും. ആഗോള- ആഭ്യന്തര സാമ്പത്തികരംഗങ്ങളുടെ അവലോകനം, ടയർ- ടയറിതര ഉത്പന്നനിർമ്മാണവ്യവസായത്തിന്റെ അവസ്ഥ, ആഗോള റബ്ബറുത്പാദകമേഖലയുടെ സ്ഥിതി, കൃത്രിമറബ്ബർമേഖല    എന്നീ വിഷയങ്ങളെ അധികരിച്ച് രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന വിദഗ്ദ്ധർ സംസാരിക്കും.  വിവിധവിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ നയിക്കുന്ന പാനൽചർച്ചകളും ഉണ്ടായിരിക്കും.

പതിനായിരം രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.  ഫെബ്രുവരി ഒന്നു വരെ രജിസ്റ്റർ ചെയ്യുന്നവർ 7500 രൂപ അടച്ചാൽ മതിയാകും. ചെറുകിട റബ്ബർകർഷകർക്ക് 3500 രൂപയ്ക്ക് രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക് 'www.indiarubbermeet.in' എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP