Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ട് ദേശീയ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ട് ദേശീയ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ന്ത്യൻ പ്രതിഭകളെ കണ്ടെത്താനും അവർക്ക് മികച്ച അവസരങ്ങളും ഒരുക്കാൻ വിവിധ പദ്ധതികളുമായി പത്തു ബില്യൺ യുഎസ് ഡോളർ സംരംഭമായ പ്രൊജക്റ്റ് ഇൻഡിവുഡ് യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ടിന് എല്ലാ പിന്തുണയുമായി കർണാടക ഫിലിം ചേംബർ (കെഎഫ്എഫ്); സിനിമ മേഖലയിൽ അവസരങ്ങൾ നൽകുന്നതിന് ഫിലിം ചേംബർ മുൻകൈയെടുക്കും.

ടാലെന്റ്‌റ് ഹണ്ടിന്റെ ഓൺലൈൻ റെജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു, സ്ഥാപനങ്ങൾക്ക് ജൂലായ് 31 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം ബെംഗളൂരു (05-06-2018): രാജ്യത്തെ യുവപ്രതിഭകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പത്തു ബില്യൺ യുഎസ് ഡോളർ പദ്ധതിയായ ഇൻഡിവുഡ് ദേശീയ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ഇൻഡിവുഡിന്റെ സുപ്രധാന വിഭാഗമായ ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഡിസംബർ ഒന്ന് മുതൽ നാലു വരെ ഹൈദരാബാദിൽ നടക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിനോട് അനുബന്ധിച്ചുള്ള മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡ്,ആകർഷകമായ സമ്മാനങ്ങൾ, കൂടാതെ സിനിമയിൽ പ്രവർത്തിക്കുവാനുള്ള അവസരവും നൽകുമെന്ന് ഇൻഡിവുഡിന്റെ സിഓഓ ആയ ആൻസൺ ഐജെ വെള്ളിയാഴ്‌ച്ച നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ട് 2017 ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പതിനായിരത്തോളം അപേക്ഷകളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള തിരഞ്ഞെടുത്ത മൂവായിരത്തോളം പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഈ വർഷം സംഗീതം, അഭിനയം, സംവിധാനം, നൃത്തം, ആങ്കറിങ്, ഫോട്ടോഗ്രഫി തുടങ്ങി ഇരുപത്തിയേഴോളം രംഗങ്ങളിൽ കഴിവുതെളിയിക്കാൻ അവസരമുണ്ടായിരിക്കും അദ്ദേഹം പറഞ്ഞു.
രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക - www.indywoodtalenthunt.com

സിനിമ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ടെകിലും തൊഴിൽ സാധ്യത ഒരുപാടുള്ള സാങ്കേതിക രംഗത്തേക്ക് യുവാക്കൾ കടന്നു വരുന്നില്ല കർണാടക ഫിലിം ചേംബർ ചൂണ്ടിക്കാട്ടി. സിനിമ വ്യവസായത്തിൽ ഒരുപാട് പ്രതിഭകളെ ആവശ്യമുണ്ടെങ്കിലും യഥാർത്ഥ പ്രതിഭകളെ കണ്ടെത്തുന്നത് എളുപ്പമല്ല. സിനിമ വ്യവസായത്തിന് ആവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ടിന് കഴിയും. ടാലെന്റ്‌റ് ഹണ്ടിലൂടെ തിരഞ്ഞെടുത്ത പ്രതിഭകൾക്ക് അർഹമായ അവസരങ്ങൾ ലഭിക്കുമെന്ന് ഉറപ്പു വരുത്തും കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് അധ്യക്ഷൻ സാരാ ഗോവിന്ദ് അഭിപ്രായപ്പെട്ടു.

ഫിലിം ചേംബറിന്റെ അധ്യക്ഷനായി മൂന്ന് വർഷം പൂർത്തിയാക്കിയ സാരാ ഗോവിന്ദനെ ചടങ്ങിൽ ഇൻഡിവുഡ് പ്രതിനിധികൾ ആദരിച്ചു. രാജ്യത്ത് ഒരുപാടു പ്രതിഭകൾ ഉണ്ടെകിലും അവരുടെ സർഗ്ഗ കഴിവുകൾ പ്രദർശിപ്പിക്കാൻ അനുയോജ്യമായ വേദികൾ കുറവാണ്. ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ട് ഇതിനുള്ള പരിഹാരമാകും കന്നഡ നടിയും മോഡലുമായ ഐശ്വര്യ പ്രസാദ് പറഞ്ഞു.

ഏരീസ് ഗ്രൂപ്പിന്റെ മാധ്യമ മേധാവിയും ഇൻഡിവുഡ് ടിവിയുടെ പ്രോഗ്രാമിങ് ഹെഡുമായ മുകേഷ് എം നായർ, കന്നഡ സംവിധായകനും കല സംവിധായകനും കൂടിയായ കൗഷിക്ക് ബി എസ് (കഴിഞ്ഞ വർഷം ടാലെന്റ്‌റ് ഹണ്ട് മത്സരാർഥിയായിരുന്നു), സ്റ്റാർ ബുക്ക് മീഡിയ സിഇഓ ഗോളകൃഷ്ണ, കന്നഡ നടിയും മോഡലുമായ ഖുഷി ഷെട്ടി എന്നിവർ സന്നിഹിതരായിരുന്നു.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര മാധ്യമ, വിനോദ കമ്പനിയായ സ്റ്റാർ ബുക്ക് മീഡിയ പ്രൈവറ്റ് ലിമിറ്റഡും ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ടുമായി സഹകരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP