Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ തള്ളണമെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: ഇൻഫാം

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ തള്ളണമെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: ഇൻഫാം

കോട്ടയം: പശ്ചിമഘട്ട ജനജീവിത്തിന് നാളുകളായി വെല്ലുവിളിയുയർത്തുന്ന ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നിലപാട് സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വവും കേന്ദ്രസർക്കാരും നയം വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലൂടനീളം കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റബർ ഉൾപ്പെടെ മരങ്ങൾ വളരുന്ന കൃഷിയിടങ്ങൾ സംസ്ഥാനത്തെ വനവിസ്തീർണ്ണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്നും ഇൻഫാം കാലങ്ങളായി ഉന്നയിച്ചിരിക്കുന്നത് ഇപ്പോൾ കേന്ദ്രമന്ത്രിയും ചൂണ്ടിക്കാട്ടുന്നതിൽ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായി കേരളത്തിലെ വനഭൂമിയിലേയ്ക്ക് കർഷകരുടെ കുടിയേറ്റമില്ല. ഇപ്പോൾ വനംവകുപ്പാണ് വനവിസ്തൃതി കൂട്ടാൻ തലമുറകളായി കൃഷിചെയ്യുന്ന കർഷകരുടെ ഭൂമി കൈയേറി ജണ്ടയിടുന്നത്.

പശ്ചിമഘട്ട പരിസ്ഥിതിലോലം സംബന്ധിച്ച് 2017 മെയ് 3ന് മുഖ്യമന്ത്രി കേന്ദ്ര വനം മന്ത്രിക്കു സമർപ്പിച്ച കത്തിലും പിശകുകളുണ്ട്. 119 വില്ലേജുകളിലെ 9107.6 ചതുരശ്രകിലോമീറ്റർ വനഭൂമി മാത്രമേ ഇഎസ്എയിൽ പെടുത്താവൂ എന്ന് കത്തിൽ പറയുന്നു. സംസ്ഥാന വനംവകുപ്പ് 2009ൽ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്തെ ആകെ റിസർവ് വനത്തിന്റെ വിസ്തീർണ്ണമാണ് 9107.20 ചതുരശ്രകിലോമീറ്റർ. ഈ റിസർവ് വനങ്ങളെല്ലാം നിർദിഷ്ട പരിസ്ഥിതി ലോലപ്രദേശങ്ങളിൽപെടുന്നില്ല. അതിനാൽതന്നെ 119 വില്ലേജുകളിൽ വരുന്ന റിസർവ് വനത്തിന്റെ വിസ്തൃതി ഇതിലും വളരെ കുറവാണ്. 2016ൽ കേരളത്തിന്റെ വനവിസ്തൃതി വനവകുപ്പിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 9176.30 ചതുരശ്രകിലോമീറ്ററായി വർദ്ധിച്ചിട്ടുമുണ്ട്. ഈ വർദ്ധനവ് കർഷകഭൂമി കൈയേറിയതാണ്.

കേന്ദ്രസർക്കാർ പുറത്തിറക്കിയ 2017ലെ വനം റിപ്പോർട്ടിൽ കേരളത്തിലെ വനവിസ്തൃതി 2015-2017 വരെയുള്ള രണ്ടുവർഷത്തിനുള്ളിൽ 1043 ചതുരശ്രകിലോമീറ്റർ വർദ്ധിച്ചത് ദുരൂഹതയുളവാക്കുന്നു. 20011 ഓഗസ്റ്റ് 31ന് കേന്ദ്രസർക്കാരിൽ സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ട് ലോകപൈതൃകസമിതിക്ക് കൈമാറിയാണ് 2012 ജൂലൈയിൽ പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി ലഭിച്ചത്. ലോകപൈതൃകസമിതിയുടെ നിബന്ധനകളിൽ പൊളിച്ചെഴുത്തു നടത്തുവാൻ കേന്ദ്രസർക്കാർ തയ്യാറാകുമോയെന്നും വ്യക്തമാക്കണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP