Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക കണ്ണീർദിനം: കാർഷികോപകരണങ്ങൾ കുഴിച്ചു മൂടി സംസ്ഥാനത്തുടനീളം ഇൻഫാം പ്രതിഷേധിക്കും

കർഷക കണ്ണീർദിനം: കാർഷികോപകരണങ്ങൾ കുഴിച്ചു മൂടി സംസ്ഥാനത്തുടനീളം ഇൻഫാം പ്രതിഷേധിക്കും

കൊച്ചി: കാർഷിക മേഖല തകർന്നടിഞ്ഞിരിക്കുമ്പോൾ മുഖംതിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ചിങ്ങം ഒന്നായ ഓഗസ്റ്റ് 17ന് ഇൻഫാമിന്റെ നേതൃത്വത്തിൽ കർഷകർ കണ്ണീർദിനമായി പ്രതിഷേധിക്കുന്നു.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കൃഷിയിൽ നിന്ന് പിന്തിരിയുന്നതിന്റെ പ്രതീകാത്മകമായി കാർഷികോപകരണങ്ങൾ കർഷകർ കുഴിച്ചുമൂടും. സംസ്ഥാനതല പ്രതിഷേധം മൂവാറ്റുപുഴ വാഴക്കുളത്ത് അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കണ്ണീർദിന പ്രതിഷേധ സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കൺവീനർ ജോസ് എടപ്പാട്ട്, ദേശീയ വൈസ്ചെയർമാൻ കെ.മൈതീൻഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, ട്രഷറർ ജോയി തെങ്ങുംകുടിയിൽ എന്നിവർ സംസാരിക്കും.

തെരഞ്ഞെടുപ്പ് പത്രികയിൽ കർഷകർക്കായി മോഹനവാഗ്ദാനങ്ങൾ നൽകിയവർ അധികാരത്തിലേറിയപ്പോൾ അതെല്ലാം മറക്കുന്ന സമീപനം ധിക്കാരപരവും കർഷക അവഹേളനവുമാണെന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഉല്പാദനക്കുറവും അനിയന്ത്രിത കാർഷിക ഇറക്കുമതിയും ഉല്പാദനച്ചെലവിലെ കുതിച്ചുകയറ്റവും ഉല്പന്നങ്ങളുടെ വിലയിടിവും സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് എന്നിവർ സൂചിപ്പിച്ചു.

ഉല്പാദനച്ചെലവിന് ആനുപാതികമായ അടിസ്ഥാനവിലയോ വിവിധ കാരണങ്ങളാൽ കാർഷികമേഖലയ്ക്ക് ക്ഷതം സംഭവിക്കുമ്പോൾ അർഹമായ ദുരിതാശ്വാസമോ നൽകാൻ ഒരു ഭരണനേതൃത്വവും ഇന്നേവരെ തയ്യാറായിട്ടില്ലെന്നും മുതലക്കണ്ണീരൊഴുക്കി എന്നും കർഷകരെ കബളിപ്പിക്കുന്ന രീതി രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ തുടരുകയാണെന്നും ഇൻഫാം നേതാക്കൾ ആരോപിച്ചു. കൃത്യമായ കാലയളവിൽ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ നൽകുന്നവർ ശക്തമായി സംഘടിച്ച് പ്രതിഷേധിക്കാൻ കഴിയാത്ത കർഷകരെ മറക്കുന്നു. കർഷകരെ സംരക്ഷിക്കാൻ ഇനിയും വൈകിയാൽ കടുത്ത ഭക്ഷ്യക്ഷാമവും ദുരിതവും നാടിനെ ബാധിക്കും. കർഷകന്റെ കണ്ണീർ വീഴുന്ന ചിങ്ങദിനത്തിലെ സർക്കാർ ആഘോഷങ്ങൾ ഇൻഫാം ബഹിഷ്‌കരിക്കുന്നു. അതിരൂക്ഷമായ കാർഷികപ്രതിസന്ധിയിലും പഞ്ചായത്തുകൾ തോറും ആഘോഷങ്ങൾ സംഘടിപ്പിച്ച് സർക്കാർ കർഷകരെ അപമാനിക്കുകയാണെന്നും ഇതിനായി മുടക്കുന്ന കോടികൾക്ക് നികുതിദായകർ കൂടിയായ കർഷകരോട് കണക്കുപറയേണ്ടതായി വരുമെന്നും ഇൻഫാം മുന്നറിയിപ്പുനൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP