Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹുവിളകൃഷിക്ക് പ്രോത്സാഹനമായി കർഷകർക്ക് ഇൻഫാം പദ്ധതികൾ

ബഹുവിളകൃഷിക്ക് പ്രോത്സാഹനമായി കർഷകർക്ക് ഇൻഫാം പദ്ധതികൾ

കാഞ്ഞിരപ്പള്ളി: കാർഷികപ്രതിസന്ധിയിൽ കർഷകരുടെ സംരക്ഷണത്തിനും കൃഷി പ്രോത്സാഹനത്തിനുമായി ബഹുവിള കൃഷിയും കർഷക വിപണികളും ഊർജ്ജിതപ്പെടുത്താൻ ഇൻഫാം പദ്ധതികൾ. ഏകവിളയിൽ നിന്ന് ബഹുവിളയിലേയ്ക്ക് എന്ന പദ്ധതിയിലൂടെ പുത്തൻഇനം തൈകൾ കർഷകർക്ക് വിതരണം, കാർഷികോല്പന്ന സംഭരണം, പ്രോസസ്സിങ്, വിപണനം, മൂല്യവർദ്ധിത ഉല്പന്നങ്ങൾ, കർഷക നേഴ്സറി എന്നിവയെല്ലാം ലക്ഷ്യമിടുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകർക്ക് സംരക്ഷണമേകാൻ നിലവിലുള്ള കർഷക മാർക്കറ്റുകൾ വിപുലീകരിച്ചു സംസ്ഥാനതലത്തിൽ ശൃംഖല രൂപീകരിക്കുന്നതാണ്.

ഇൻഫാമിൽ അംഗങ്ങളായിട്ടുള്ള വിവിധ യൂണിറ്റുകളിലുള്ളവർക്കാണ് സംഘടന ആവിഷ്‌കരിക്കുന്ന പദ്ധതികളിൽ പരിഗണന ലഭിക്കുന്നത്. ഇതിനുമുന്നോടിയായി കർഷകർക്കുള്ള ജാതിതൈ വിതരണം ഉപ്പുതറ സെന്റ് തോമസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കാർഷിക പ്രതിസന്ധിയിൽ തളർന്ന് കൃഷി ഉപേക്ഷിക്കുകയല്ല ബദൽ സംവിധാനങ്ങളൊരുക്കി പ്രതിസന്ധി അതിജീവിക്കുകയാണ് വേണ്ടതെന്നും ഇതിനായി കർഷകകൂട്ടായ്മകൾ പ്രാദേശികതലത്തിൽ ശക്തിപ്പെടുത്തണമെന്നും മാർ അറയ്ക്കൽ സൂചിപ്പിച്ചു.

ഇൻഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ അധ്യക്ഷത വഹിച്ചു. ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസഫ് മോനിപ്പള്ളി, ദേശീയ സെക്രട്ടറി ജനറൽ ഷെവ.അഡ്വ.വി സി.സെബാസ്റ്റ്യൻ, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, ഉപ്പുതറ മേഖല ഡയറക്ടർ ഫാ.ജോൺ പനച്ചിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഏകവിളയിൽ നിന്ന് ബഹുവിള പദ്ധതി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സജീവമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP