Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നവാഗത എഴുത്തുകാരികൾക്ക് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു

നവാഗത എഴുത്തുകാരികൾക്ക് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാർത്ഥം നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ അഞ്ചാമത് നിംസ്  കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരത്തിന് രചനകൾ ക്ഷണിച്ചു.

2013 ജനുവരി ഒന്നിനുശേഷം ആദ്യമായി പുസ്തകമായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ് മത്സരത്തിന് പരിഗണിക്കുക. ലഭിക്കുന്ന രചനകൾ പ്രഗത്ഭരുടെ പുരസ്‌ക്കാര നിർണ്ണയസമിതി പരിശോധിച്ച് യോഗ്യരായ അഞ്ച് പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കും. അതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിക്ക് പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന കമലാ സുരയ്യ പുരസ്‌ക്കാരം ലഭിക്കും. യോഗ്യതാ ലിസ്റ്റിൽപ്പെട്ട മറ്റ് നാല് പേർക്കും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും.

കമലാ സുരയ്യയുടെ ഏഴാം ചരമവാർഷിക ദിനമായ മെയ്‌ 31 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രമുഖ സാംസ്കാരിക നായകന്മാരുടെ സാന്നിദ്ധ്യത്തിൽ പുരസ്‌ക്കാരം സമ്മാനിക്കും.

മത്സരത്തിനുള്ള രചനകളുടെ നാല് കോപ്പികൾ 2016 ജനുവരി 25 നകം ലഭിക്കത്തക്ക വിധം കെ. ആനന്ദകുമാർ, ജനറൽ സെക്രട്ടറി, കേരള കലാകേന്ദ്രം, വഞ്ചിയൂർ, തിരുവനന്തപുരം 695 035, കേരളം എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98950 70030.
(E-mail: [email protected])

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP