Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർ.എസ്.എസ് ഭീകരതയെ ചെറുക്കാൻ സർക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണം:അബ്ദുൽ മജീദ് ഫൈസി

ആർ.എസ്.എസ് ഭീകരതയെ ചെറുക്കാൻ സർക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണം:അബ്ദുൽ മജീദ് ഫൈസി

കോഴിക്കോട്: കാസർഗോഡ് മദ്രസാധ്യാപകനായ റിയാസ് മൗലവിയെ യാതൊരു പ്രകോപനവുമില്ലാതെ പള്ളിക്കകത്ത് കയറി കഴുത്തറുത്തുകൊലപ്പെടുത്തിയ ആർ.എസ്.എസ് ഭീകരതയെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അപലപിച്ചു.

തികച്ചും സമാധാനാന്തരീക്ഷമുള്ള സ്ഥലത്ത് നടന്ന ഈ ക്രൂരമായ കൊലപാതകം കലാപം സൃഷ്ടിക്കാൻ ഉദ്ദേശിച്ച് നടത്തിയ ആസൂത്രിത നീക്കമാണ്. കേരളത്തിൽ ആർ.എസ്.എസിന്റെ ഭാവിഅജണ്ടയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. വർഗ്ഗീയത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആർ.എസ്.എസ് പദ്ധതിയെ ചെറുക്കാനും മതസ്ഥാപനങ്ങൾക്കും മതപണ്ഡിതന്മാർക്കും സംരക്ഷണം നൽകാനും സർക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മജീദ് ഫൈസി അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP