Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുഗതനോടൊപ്പം -പ്രവാസി സംഘടന നാളെ പുനലൂരിൽ പ്രതിഷധം സംഘടിപ്പിക്കും

സുഗതനോടൊപ്പം -പ്രവാസി സംഘടന നാളെ പുനലൂരിൽ പ്രതിഷധം സംഘടിപ്പിക്കും

പുനലൂരിൽ, പ്രവാസി സുഗതൻ ആരംഭിക്കാനിരുന്ന Work Shop അവിടെ നിന്നും പൊളി ച്ച്മാറ്റണമെന്ന ആവശ്യമുന്നയിച്ച് യുവജന നേതാക്കളും ഇതര ദുഷ്ടശക്തികളും തടസ്സങ്ങൾസൃഷ്ടിച്ച് കൊടികുത്തിയ സാഹചര്യത്തെ അതിജീവിക്കാൻ കഴിയാതെ, വർക്ക്‌ഷോപ്പിന്‌വേണ്ടി പണിത ഷെഢിൽ തന്നെ തൂങ്ങിമരിക്കേണ്ടി വന്ന ദുഃഖകരമായ വാർത്ത കേരളസമൂഹവും, ലോക പ്രവാസി സമൂഹവും വളരെ ഞ്ഞെട്ടലോടെയും ദുഃഖത്തോടെയുമാണ് ശ്രവിച്ചത്.

ഇനി കേരളത്തിൽ ഒരു പ്രവാസിക്കും ഈ ഒരു ദുർഗ്ഗതി ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെ, ഈവിഷയത്തിലുള്ള പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം  രേഖപ്പെടുത്തുന്നതിനും കുടുംബനാഥൻ നഷ്ടപ്പെട്ട കുടുംബത്തിന് സർക്കാർ ധാർമ്മിക ഉത്തരവാധിത്വത്തിന്റെപേരിൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ഗ്ലോബൽ കേരളാ
പ്രവാസി അസോസിയേഷൻ ഈ ഞായറാഴ്ച (11/03/2018) രാവിലെ പുനലൂരിലെ ഐക്കര കോണത്തെ വർക്ക്‌ഷോപ്പിനു മുൻപിൽ ഒത്തുകൂടുന്നു,കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

Work Shop അതേ സ്ഥലത്ത് തന്നെ തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവശ്യമായ എല്ലാ കാര്യങ്ങൾക്കും മരണപ്പെട്ട സുഗതന്റെ മക്കളായ സുജിത്തിനോടും സുനിലിനോടുമൊപ്പം Global Kerala Pravasi Association നിലകൊള്ളും.ഞായറാഴ്ച രാവിലെ നടക്കുന്ന പ്രതിഷേധ യോഗത്തിലും ഐക്യദാർഢ്യ പ്രഖ്യാപനത്തിലും
എല്ലാ പ്രവാസി - മുൻ പ്രവാസികളുടെയും സാന്നിദ്ധ്യവും സഹകണവും അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP