Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമൂഹത്തിന്റെ അരാഷ്ട്രീയവത്കരണം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു - ഹമീദ് വാണിയമ്പലം

സമൂഹത്തിന്റെ അരാഷ്ട്രീയവത്കരണം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു - ഹമീദ് വാണിയമ്പലം

കൊച്ചി : ഭരണകൂടങ്ങളുടെ കോർപ്പറേറ്റ് താൽപര്യസംരക്ഷണത്തിലൂടെയുണ്ടാകുന്ന സമൂഹത്തിന്റെ അരാഷ്ട്രീയവത്കരണമാണ് ഉദ്യോഗസ്ഥരോടുള്ള ജനങ്ങളുടെ മോശം മനോഭാവത്തിന്റെ പ്രധാന കാരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സംഘടനയായ കേരള സ്‌റ്റേറ്റ് എംപ്ലോയീസ് മൂവ്‌മെന്റിന്റെ പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശ പോരാട്ടങ്ങളോടൊപ്പം രാഷ്ട്രീയ ബോധത്തോടെയുള്ള ജനപക്ഷ പ്രവർത്തന രീതിയിലേക്ക് സർക്കാർ ജീവനക്കാർ മാറണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അധികാരങ്ങളും സംഘപരിവാരത്തിലേക്ക് ചുരുട്ടിക്കെട്ടാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമഫലമായി ഉദ്യോഗസ്ഥർ ഡീപ് സ്റ്റേറ്റ് ആയി വർത്തിക്കുകയാണ്.എറണാകുളം ചിൽഡ്രൻസ് തിയറ്ററിൽ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സുനിൽ വെട്ടിയറ അധ്യക്ഷത വഹിച്ചു. കാലഹരണപ്പെട്ട് രീതികളും സമ്പ്രദായങ്ങളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന് അദ്ദേഹം ഫറഞ്ഞു.

യുജിസി.യെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കുന്നതാണ്. പ്രജകളിൽ നിന്ന് പൗരന്മാരായി ജനങ്ങൾ മാറിയത് ഭരണകൂടങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എഫ്.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ജോസഫ് ജോൺ എംപ്ലോയീസ് മൂവ്‌മെന്റിന്റെ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സാമ്പത്തികവളർച്ചയിൽ രാജ്യം ഉന്നതിയിലെത്തിയെന്ന് അവകാശപ്പെടുന്നവർ ദരിദ്രരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനവ് കാണാതെ പോവുകയാണെ
ന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ പെൻഷൻ വിഹിതം പോലെ വിവിധ ക്ഷേമനിധികളുടെ ഫണ്ടും കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെൽഫെയർപാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ,കെ.ബിലാൽ ബാബു എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തി. കെ.എ.അമീർ അഫ്‌സൽ പ്രമേയമവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർകെ.കെ.ബഷീർ സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

പ്രഖ്യാപനത്തിന് മുന്നോടിയായി രാജേന്ദ്രമൈതാനത്തിന് സമീപമുള്ള ഗാന്ധിപ്രതിമയുടെ പരിസരത്ത് നിന്നും സമ്മേളന വേദിയിലേക്ക് വിളംബര ജാഥ നടത്തി. സംസ്ഥാന നേതാക്കളായ അബ്ദുറഹ്്മാൻ, ദീപ ചന്ദ്രൻ,ഷീജ ഗസ്സാലി, അനസ് വളാഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.

കഴിഞ്ഞ 5 വർഷമായി കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അസെറ്റിന് കീഴിലാണ് എംപ്ലോയീസ് മൂവ്‌മെന്റ് രൂപീകരിച്ചിട്ടുള്ളത്. കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ്മൂവ്‌മെന്റ്, യണൈറ്റഡ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് മൂവ്‌മെന്റ്,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകൾക്കും പുതുതായി രൂപം നൽകുമെന്ന് അസെറ്റ് സംസ്ഥാന ചെയർമാൻ ഡോ. സതീഷ്‌കുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP